Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ തട്ടിപ്പ്, മുൻ ചീഫ് ജസ്റ്റിസിനും രക്ഷയില്ല; ആർ.എം. ലോധക്ക് നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ; തട്ടിപ്പ് നടത്തിയത് സുഹൃത്തിന്റെ ഇ-മെയിൽ ഹാക്ക് ചെയ്ത്;പണം ആവശ്യപ്പെട്ട് സന്ദേശം നൽകി; ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു

ഓൺലൈൻ തട്ടിപ്പ്, മുൻ ചീഫ് ജസ്റ്റിസിനും രക്ഷയില്ല; ആർ.എം. ലോധക്ക് നഷ്ടപ്പെട്ടത് ഒരുലക്ഷം രൂപ; തട്ടിപ്പ് നടത്തിയത് സുഹൃത്തിന്റെ ഇ-മെയിൽ ഹാക്ക് ചെയ്ത്;പണം ആവശ്യപ്പെട്ട് സന്ദേശം നൽകി; ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഓൺലൈൻ തട്ടിപ്പ് റിപ്പോർട്ട് ചെയ്തത് ഡൽഹിയിൽ. ഓൺലൈൻ തട്ടിപ്പിന് ഇരയായതോ രാജ്യത്തെ പരമോന്നത നീതപീഠമായ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയും. ഒരു ലക്ഷം രൂപയാണ് മുൻ ജസ്റ്റിസിനെ കബളിപ്പിച്ച് മോഷ്ടിച്ചത്. ലോധയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ജസ്റ്റിസ് ബി.പി.സിങിന്റെ ഇ-മെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ലോധ പരാതി നൽകി. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മെയ്‌ 19-ന് രാത്രി ബി.പി.സിങിന്റെ മെയിൽ ഐഡിയിൽ നിന്ന് ജസ്റ്റിസ് ലോധക്ക് ഒരു സന്ദേശം ലഭിച്ചു. തന്റെ ബന്ധുവിന് ചികിത്സാ ആവശ്യത്തിനായി കുറച്ച് പണം ആവശ്യമുണ്ടെന്നായിരുന്നു സന്ദേശം. തന്റെ കൈവശം പണം കുറവാണെന്നും ഒരു ലക്ഷം രൂപ അടിയന്തരമായി നൽകണമെന്നായിരുന്നു ഇ-മെയിൽ സന്ദേശം.

പണം നൽകേണ്ട അക്കൗണ്ട് നമ്പറും നൽകിയിരുന്നു. ഉടൻ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. മുമ്പ് പലതവണ ബി.പി.സിങുമായി ഇതേ ഇ-മെയിൽ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല.

മെയ്‌ 30-ന് ബി.പി.സിങിന്റെ മറ്റൊരു മെയിൽ വന്നപ്പോഴാണ് ജസ്റ്റിസ് ലോധ താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തന്റെ മെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴാണ് ശരിയായതെന്നും കാണിച്ചായിരുന്നു ബി.പി.സിങ് മെയിൽ ചെയ്തത്. തുടർന്ന് ഇരുവരും നേരിട്ട് ബന്ധപ്പെടുകയും ഡൽഹി പൊലീസിനെ സമീപിക്കുകയുമായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP