Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തത് പ്രലോഭനങ്ങൾ നൽകി; ഭീഷണി പതിവായതോടെ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടിയും; ലോക്കോ പൈലറ്റ് അറസ്റ്റിലായത് ഇങ്ങനെ

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തത് പ്രലോഭനങ്ങൾ നൽകി; ഭീഷണി പതിവായതോടെ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടിയും; ലോക്കോ പൈലറ്റ് അറസ്റ്റിലായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാൻപൂർ: പതിമൂന്നുകാരിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്ത ലോക്കോ പൈലറ്റ് അറസ്റ്റിൽ. പ്രയാഗ് രാജ് സ്വദേശിയായ അഭിഷേക് പട്ടേൽ എന്നയാളാണ്അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയും ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബ്ലാക്ക്‌മെയിലിങ് ആരംഭിച്ചതോടെ പെൺകുട്ടി ദുരനുഭവം വീട്ടുകാരോട് തുറന്നുപറയുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അഭിഷേക് പട്ടേൽ അറസ്റ്റിലായത്.

പെൺകുട്ടിയെ ഇയാൾ തന്ത്രപൂർവം കെണിയിൽ വീഴ്‌ത്തുകയായിരുന്നു. പിന്നാലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നാലെ ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞതായി പൊലീസ് സൂപ്രണ്ട് ദീപക് പറഞ്ഞു.

പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP