Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിലും കർണാടകയിലും അസമിലും മദ്യവിൽപന പുനാരാരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി; സാമൂഹിക അകലം പാലിച്ച് പ്രവർത്തനമെന്ന് സർക്കാർ നിർദേശവും; നിരാശരായി കേരളത്തിലെ കുടിയന്മാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മെയ് മൂന്നു മുതൽ ന്യൂഡൽഹിയിൽ മദ്യവില്പന ശാലകൾ തുറക്കുന്നതിനുള്ള നടപടികൾ ഡൽഹി സർക്കാർ ആരംഭിച്ചു. മെയ് നാലുമുതൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്. ഗ്രീൻസോണുകളിൽ മദ്യവിൽപന നടത്താൻ അനുമതി നൽകിയിട്ടുള്ള മറ്റൊരു സംസ്ഥാനം അസം ആണ്.

നിയന്ത്രണ മേഖലകളല്ലാത്ത പ്രദേശങ്ങളിലും, ഗ്രീൻ, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി ടൂറിസം വിഭാഗമായ ഡിടിടിഡിസി പോലുള്ള വകുപ്പുകൾ നടത്തുന്ന എല്ലാ മദ്യശാലകളോടും തുറന്നുപ്രവർത്തിക്കാൻ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളെ കുറിച്ചുള്ള വിശാദാംശങ്ങൾ ഡൽഹി സർക്കാർ ചോദിച്ചിട്ടുണ്ട്.

മദ്യശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്നും ഡൽഹി സർക്കാർ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗ്ഗനിർദേശങ്ങളിൽ, കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാൻ, പുകയില എന്നിവയുടെ വിൽപ്പന അനുവദിക്കുമെന്നാണ് വ്യക്തിമാക്കിരിക്കുന്നത്. ഒരു കടയിൽ അഞ്ചുപേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കർണാടകയിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകൾ തുറന്നുപ്രവർത്തിക്കുകയെന്ന് എക്സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു. അതേ സമയം കേരളത്തിൽ മദ്യശാലകൾ ഉടൻ പ്രവർത്തനം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായിയും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP