Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനം അതിരൂക്ഷം; ബംഗാളിൽ ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് പ്രവർത്തനാനുമതി

കോവിഡ് വ്യാപനം അതിരൂക്ഷം; ബംഗാളിൽ ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് പ്രവർത്തനാനുമതി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാവും പ്രവർത്തനാനുമതി.

കൊൽക്കത്ത മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് സർക്കാർ നിർദേശത്തിൽ വ്യക്തമാക്കി.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ രാവിലെ പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്ന് ബംഗാൾ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം.

പെട്രോൾ പമ്പുകൾ, ബാങ്കുകൾ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി കുറച്ചു. മറ്റെല്ലാം വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. അതേസമയം, തേയില തോട്ടങ്ങളിൽ അമ്പത് ശതമാനം ആളുകൾക്ക് ജോലി ചെയ്യാം.

ആളുകൾ കൂട്ടം കൂടുന്ന സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ഭരണപരമായ കൂടിച്ചേരലുകളും ചടങ്ങുകളും നടത്തുന്നതിന് വിലക്കുണ്ട്. മുൻകൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകൾ നടത്താം. അമ്പതിൽ അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ബംഗാളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 136 പേർ മരണപ്പെടുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP