Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് രോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; കശ്മീരിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

കോവിഡ് രോ​ഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു; കശ്മീരിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ബന്ദിപോര ഒഴികെ കശ്മീർ സോണിന്റെ ഭാഗമായുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി. ജമ്മുവിൽ ഇതിനോടകം തന്നെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 24 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി ജമ്മു ജില്ലാ കമ്മീഷണറാണ് അറിയിച്ചത്. ജൂലൈ 19നുള്ള ഉത്തരവിൽ വാഹന, വ്യക്തി സഞ്ചാരങ്ങളെല്ലാം വിലക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിൽ ഇന്നലെ 608 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം 15,258 ആയി ഉയർന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഒൻപത് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 263 ആയി ഉയർന്നതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിൽ നിലവിൽ 6540 പേരാണ് ചികിത്സയിൽ ഉള്ളത്. 8455 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP