Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

റദ്ദാക്കപ്പെട്ട വിമാന സർവീസുകളിലെ ടിക്കറ്റിന്റെ പണം തിരികെ നൽകില്ലെന്ന് വിമാനക്കമ്പനികൾ; മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ മാറ്റിനൽകാമെന്നും കമ്പനികൾ; റീബുക്കിങ്ങിൽ നിരക്കിൽ മാറ്റം സംഭവിച്ചാൽ ഈടാക്കുമെന്നും മുന്നറിയിപ്പ്

റദ്ദാക്കപ്പെട്ട വിമാന സർവീസുകളിലെ ടിക്കറ്റിന്റെ പണം തിരികെ നൽകില്ലെന്ന് വിമാനക്കമ്പനികൾ; മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ മാറ്റിനൽകാമെന്നും കമ്പനികൾ; റീബുക്കിങ്ങിൽ നിരക്കിൽ മാറ്റം സംഭവിച്ചാൽ ഈടാക്കുമെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്ക്ഡൗൺ നീട്ടിയതോടെ റദ്ദാക്കപ്പെട്ട വിമാന സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം തിരികെ നൽകില്ലെന്ന് വിമാനക്കമ്പനികൾ. മറ്റ് ചാർജുകൾ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ മാറ്റിനൽകാമെന്നാണ് വിമാനക്കമ്പനികൾ അറിയിക്കുന്നത്.

ഏപ്രിൽ 14 വരെയാണ് ദേശീയ ലോക്ക്ഡൗൺ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇതോടെ 14 ന് ശേഷം വ്യോമ സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നടത്തിയിരുന്നു. ലോക്ക്ഡൗൺ നീട്ടിയതോടെ മെയ് മൂന്നു വരെയുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കപ്പെട്ടു.

14 ന് ശേഷം യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നൽകില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഡിസംബർ 30 വരെ ഇത്തരത്തിൽ ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാൻ കഴിയുമെന്ന് വിസ്താര അറിയിച്ചു. എന്നാൽ റീ ബുക്കിങ് സമയത്ത് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകേണ്ടിവരുമെന്നും വിസ്താര പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP