Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീരമൃത്യു വരിച്ച സൈനികരുടെ വായ്പകൾ എഴുതി തള്ളും; കുടുംബങ്ങൾക്ക് 30 ലക്ഷം വീതം ഇൻഷുറൻസ്; ജവാന്മാരുടെ കുടുംബങ്ങൾക്ക് കൈതാങ്ങുമായി എസ്‌ബിഐ

വീരമൃത്യു വരിച്ച സൈനികരുടെ വായ്പകൾ എഴുതി തള്ളും; കുടുംബങ്ങൾക്ക് 30 ലക്ഷം വീതം ഇൻഷുറൻസ്; ജവാന്മാരുടെ കുടുംബങ്ങൾക്ക് കൈതാങ്ങുമായി എസ്‌ബിഐ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുമെന്ന് എസ്‌ബിഐ.കൂടാതെ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് 30ലക്ഷം രൂപ വീതം ഇൻഷുറൻസ് നൽകാനും എസ്‌ബിഐയുടെ തീരുമാനം.വീരമൃത്യു വരിച്ച 23 ജവാന്മാരുടെ വായ്പകളാണ് എഴുതി തള്ളുന്നത്.

ഭാരതത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബങ്ങൾക്ക് കൈതാങ്ങാകാൻ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എസ്‌ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി എല്ലാ എസ്‌ബിഐ ജീവനക്കാരോടും ധനസഹായം നൽകുന്നതിനായി ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണം നടന്നത്. സൈനികരുടെ വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP