Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടന്നു പോയ സെക്യൂരിറ്റി ഗാർഡിനെ വാൻ ഇടിച്ചിട്ടു; ഡ്രൈവർ തിരിഞ്ഞുനോക്കാതെ പോയി; പിന്നാലെ വന്ന റിക്ഷാക്കാരൻ ഫോൺ മോഷ്ടിച്ചു കടന്നു; ആരും നോക്കാനില്ലാതെ രക്തംവാർന്നു ബംഗാൾ സ്വദേശി മരിച്ചു: ഡൽഹിയിൽ നിന്നുള്ള വീഡിയോ പുറത്ത്

നടന്നു പോയ സെക്യൂരിറ്റി ഗാർഡിനെ വാൻ ഇടിച്ചിട്ടു; ഡ്രൈവർ തിരിഞ്ഞുനോക്കാതെ പോയി; പിന്നാലെ വന്ന റിക്ഷാക്കാരൻ ഫോൺ മോഷ്ടിച്ചു കടന്നു; ആരും നോക്കാനില്ലാതെ രക്തംവാർന്നു ബംഗാൾ സ്വദേശി മരിച്ചു: ഡൽഹിയിൽ നിന്നുള്ള വീഡിയോ പുറത്ത്

ന്യൂഡൽഹി: മനഃസാക്ഷിയില്ലാത്തവരാണു നമുക്കു ചുറ്റുമെന്നു തെളിയിക്കുന്ന ഒരു സംഭവം കൂടി. ഡൽഹിയിൽ നിന്നാണു ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

പടിഞ്ഞാറൻ ഡൽഹിയിലെ ഹരിനഗറിൽ ബുധനാഴ്ചയാണു സംഭവം നടന്നത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സെക്യൂരിറ്റി ഗാർഡിനെയാണു വാൻ ഇടിച്ചത്. ബംഗാൾ സ്വദേശിയായ മതിബുൾ എന്നയാളാണു റോഡിൽ രക്തംവാർന്നു മരിച്ചത്.

മതിബുളിനെ ഇടിച്ചശേഷം വണ്ടി നിർത്തി ഡ്രൈവർ ഇറങ്ങിവന്നെങ്കിലും ചുറ്റും നോക്കിയശേഷം ഇയാൾ വാഹനവുമായി കടന്നുകളഞ്ഞു. തുടർന്നു നിരവധി ആളുകൾ അതുവഴി കടന്നുപോയെങ്കിലും ആരും റോഡരികിൽ രക്തം വാർന്നുകിടന്നയാളെ നോക്കാൻ തയ്യാറായില്ല.

ഇതിനിടെയാണു സൈക്കിൾ റിക്ഷയിൽ റോഡിലൂടെ പോവുകയായിരുന്ന ഒരാൾ മതിബുളിന്റെ പോക്കറ്റിൽ നിന്നു തെറിച്ചുവീണ മൊബൈൽ ഫോൺ തറയിൽ നിന്നു എടുത്തു സ്ഥലം വിട്ടത്.

ഒരു മൃതദേഹം റോഡരികിൽ കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് രാത്രി ഏഴോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇടിച്ചിട്ട വാഹനത്തിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP