Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യവിൽപ്പന തുടങ്ങും; ഡൽഹിയിലും യുപിയിലും മഹാരാഷ്ട്രയിലും മദ്യ വിൽപ്പനശാലകൾ തുറക്കും; കേന്ദ്രസർക്കാർ അനുമതി കിട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി സംസ്ഥാനങ്ങൾ; കേരളത്തിലെ മദ്യക്കടകൾ അടഞ്ഞു തന്നെ കിടക്കും

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യവിൽപ്പന തുടങ്ങും; ഡൽഹിയിലും യുപിയിലും മഹാരാഷ്ട്രയിലും മദ്യ വിൽപ്പനശാലകൾ തുറക്കും; കേന്ദ്രസർക്കാർ അനുമതി കിട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം തേടി സംസ്ഥാനങ്ങൾ; കേരളത്തിലെ മദ്യക്കടകൾ അടഞ്ഞു തന്നെ കിടക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ രാജ്യത്തെ മദ്യക്കടകൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. കോവിഡ് ബാധിതമായ മേഖലയായ സംസ്ഥാനങ്ങളിലും മദ്യശാലകൾ നാളെ മുതൽ തുടക്കും. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലെ മദ്യശാലകളാകും തുറന്നു പ്രവർത്തിക്കുക. കോവിഡ് ബാധിത മേഖല അല്ലാത്ത ഇടങ്ങളിലാണ് മദ്യശാലകൾ തുറക്കുക.

രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് യുപിയിൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുക. തലസ്ഥാനത്ത് 400ൽ അധികം മദ്യ വില്പന ശാലകൾ തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. രാജ്യത്തെ മദ്യവില്പനശാലകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാമെന്ന് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു സംസ്ഥാനങ്ങളും തീരുമാനം പ്രഖ്യാപിച്ചത്.

ഡൽഹിയിൽ മാളുകളിലടക്കം 545 മദ്യഷാപ്പുകൾ ഉണ്ടെന്നാണ് ഡൽഹി എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. ഇവ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 22 മുതൽ അടഞ്ഞുകിടക്കുകയാണ്. കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ ഇളവുകളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഡൽഹി സർക്കാർ കൊറോണ ബാധിത മേഖലകൾ അല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് എൽ6, എൽ8 വിഭാഗങ്ങളിൽപ്പെട്ട മദ്യ വിൽപ്പനശാലകളുടെ കണക്കെടുപ്പ് ഡൽഹി എക്സൈസ് വകുപ്പും നടത്തിയിരുന്നു.

രാജ്യത്ത് മെയ് നാല് മുതൽ മൂന്നാംഘട്ട ലോക്ക്ഡൗൺ പ്രഖ്യാപനത്തിനിടെയാണ് ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്സോണിലെ ഹോട്ട് സ്പോട്ടുമല്ലാത്ത പ്രദേശങ്ങളിലെ മദ്യ വില്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയത്. അതേസമയം ഡൽഹിയിലെ 11 ജില്ലകളും റെഡ്സോണുകളുടെ പട്ടികയിലാണ്. കൂടാതെ 96 പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേരളത്തിൽ മദ്യശാലകൾ നാളെ മുതൽ തുറക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP