Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അണക്കെട്ടിൽ യുവാക്കൾ കാൽവഴുതി വീണു; കണ്ടുനിന്ന യുവതികൾ ഞൊടിയിടയിൽ ഉടുത്തിരുന്ന സാരി അഴിച്ചു എറിഞ്ഞുകൊടുത്തു; അവസരോചിത ഇടപെടൽ കൊണ്ട് രക്ഷപെട്ടത് രണ്ട് ജീവനുകൾ

അണക്കെട്ടിൽ യുവാക്കൾ കാൽവഴുതി വീണു; കണ്ടുനിന്ന യുവതികൾ ഞൊടിയിടയിൽ ഉടുത്തിരുന്ന സാരി അഴിച്ചു എറിഞ്ഞുകൊടുത്തു; അവസരോചിത ഇടപെടൽ കൊണ്ട് രക്ഷപെട്ടത് രണ്ട് ജീവനുകൾ

സ്വന്തം ലേഖകൻ

ചെന്നൈ: അണക്കെട്ടിൽ മുങ്ങിത്താണ യുവാക്കളെ സാരി എറിഞ്ഞു കൊടുത്തു രക്ഷപെടുത്തി മൂന്ന് സ്ത്രീകൾ. തമിഴ്‌നാട്ടിലാണ് സംഭവം. രണ്ട് യുവാക്കളെയാണ് മൂന്ന് സ്ത്രീകൾ ചേർന്ന് രക്ഷപെടുത്തിയത്. രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചില്ല.

തമിഴ്‌നാട് പേരമ്പല്ലൂർ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടിൽ എത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാൻ ഒരുങ്ങിയ സെന്തമിഴ് സെൽവി, മുത്തമൽ, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.

പന്ത്രണ്ടംഗ സംഘമാണ് കുളിക്കാൻ വന്നത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംഘത്തിൽ ഉണ്ടായിരുന്ന നാലുപേർ കാൽവഴുതി അണക്കെട്ടിൽ വീഴുകയായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകൾ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. രണ്ട് യുവാക്കളെ രക്ഷിക്കാൻ സാധിച്ചു. മറ്റ് രണ്ട് യുവാക്കൾ വെള്ളത്തിൽ മുങ്ങിപ്പോയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP