Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാസങ്ങളായി ഭീതിപടർത്തിയ പുള്ളിപ്പുലി ഒടുവിൽ വലയിലായി; നാല് വയസ്സുകാരൻ പുള്ളിപ്പുവി കോയമ്പത്തൂരിൽ കന്നുകാലികളെ തിന്നൊടുക്കിയത് ആറ് മാസത്തോളം; ശിരുമുഖക്കാർക്ക് ഒടുവിൽ ആശ്വാസമായി

മാസങ്ങളായി ഭീതിപടർത്തിയ പുള്ളിപ്പുലി ഒടുവിൽ വലയിലായി; നാല് വയസ്സുകാരൻ പുള്ളിപ്പുവി കോയമ്പത്തൂരിൽ കന്നുകാലികളെ തിന്നൊടുക്കിയത് ആറ് മാസത്തോളം; ശിരുമുഖക്കാർക്ക് ഒടുവിൽ ആശ്വാസമായി

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: കോയമ്പത്തൂർ ജില്ലയിലെ ശിരുമുഖയിൽ മാസങ്ങളോളം ഭീതി പടർത്തിയ പുള്ളിപ്പുലി ഒടുവിൽ പിടിയിലായി. ആറുമാസത്തോളം നാട്ടിലെ കന്നുകാലികളേയും നായ്ക്കളെയും കൊന്നു തിന്നുവെന്ന് കരുതുന്ന പുള്ളിപുലിയാണ് ശിരുമുഖ വനത്തിലെ ചെന്നാമല അടിവാരത്ത് കൂട്ടിലകപ്പെട്ടത്. നാലു വയസ് പ്രായമുള്ള ആൺപുള്ളിപുലിയാണിത്.

തിങ്കളാഴ്ച ഉച്ചയോടെ മേട്ടുപ്പാളയം വനാതിർത്തിയോട് ചേർന്ന ഭാഗത്ത് കൂട്ടിലകപ്പെട്ട നിലയിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. കൂട്ടിലകപ്പെട്ട പുലിയുടെ മുരൾച്ച കേട്ട നാട്ടുകാരാണ് വനപാലകരെ വിവരമറിയിച്ചത്. ഡിഎഫ്ഒ വെങ്കടേഷ് സംഭവസ്ഥലത്തെത്തി മൃഗഡോക്ടറോടൊപ്പം പുലിയെ പരിശോധിച്ചു.

പുലി പൂർണ ആരോഗ്യവാനെന്ന് ഡോക്ടർ സാക്ഷ്യപെടുത്തിയതിനെ തുടർന്ന് വൈകിട്ടോടെ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിട്ടു. കൂടുതൽ പുലികൾ ഈ ഭാഗത്ത് ഉണ്ടെന്ന് സംശയമുള്ളതിനാൽ വീണ്ടും കൂട് വെക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് റേഞ്ചർ മനോഹരൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP