Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലെനിന്റെ പ്രതിമകൾക്ക് രക്ഷയില്ല; ത്രിപുരയിൽ ബിജെപി പ്രവർത്തകർ വീണ്ടും പ്രതിമ തകർത്തു

ലെനിന്റെ പ്രതിമകൾക്ക് രക്ഷയില്ല; ത്രിപുരയിൽ ബിജെപി പ്രവർത്തകർ വീണ്ടും പ്രതിമ തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ അധികാരം പിടിച്ചാൽ വഴിയോരങ്ങളിൽ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കുമെന്ന വാഗ്ദാനം ബിജെപി അക്ഷരാർഥത്തിൽ പാലിക്കുന്നു. ലെനിന്റെ പ്രതിമ വീണ്ടും തകർത്തതായാണു പുതിയ റിപ്പോർട്ട്. സാബ്രൂമിലാണു സംഭവം. മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ബിജെപിയുടെ ബിപ്ലവ് ദേവ് അക്രമികൾക്കെതിരേ നടപടിയെടുക്കുമെന്നു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ലെനിന്റെ രണ്ടാമത് പ്രതിമയും നിലംപതിച്ചത്. ബിജെപി പ്രവർത്തകരാണ് അക്രമങ്ങൾക്കു പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഭരണം പിടിച്ചതിനു പിന്നാലെ സൗത്ത് ത്രിപുരയിലെ ബലോനിയ കോളജ് സ്‌ക്വയറിലുണ്ടായിരുന്ന ലെനിന്റെ പൂർണകായ പ്രതിമ ബിജെപി പ്രവർത്തകർ തകർത്തിരുന്നു. ഫൈബർ ഗ്ലാസിൽ നിർമ്മിച്ച അഞ്ചടി ഉയരമുള്ള പ്രതിമ ജെസിബി ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബലോനിയയിലെ പാർട്ടി ഓഫീസ് തകർത്തതിനു ശേഷമാണ് അക്രമികൾ പ്രതിമയ്ക്കു നേരെ തിരിഞ്ഞത്.

ത്രിപുരയിൽ സിപിഎം പാർട്ടി ഓഫീസുകൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഓഫീസ് ഉപകരണങ്ങൾ അടിച്ചു തകർക്കുകയും കൊടിതോരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ വഴിയോരങ്ങളിൽ സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്ന് ബിജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP