Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഹാജരാകാതെ ഭോപ്പാലിലെ അഭിഭാഷകർ; ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയൻ; കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് ഓവുചാലിൽ നിന്ന്  

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഹാജരാകാതെ ഭോപ്പാലിലെ അഭിഭാഷകർ; ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയൻ; കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് ഓവുചാലിൽ നിന്ന്   

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി ഓവുചാലിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്ക് വേണ്ടി ഹാജരാകാൻ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകർ. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്.

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് അഭിഭാഷകർ നിലപാടെടുക്കുകയായിരുന്നു. വിഷ്ണു പ്രസാദിനെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. കേസിൽ ബുധനാഴ്ച പൊലീസ് കുറ്റപത്രം സമർപ്പിക്കും.

തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കടയിൽപോയ പെൺകുട്ടിയെ കാണാതായിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് താമസസ്ഥലത്തിനടുത്തുള്ള ഓടയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതി അവഗണിച്ച സംഭവത്തിൽ ആറു പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP