Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ വാനമ്പാടിക്കു 92' ; ലതാ മങ്കേഷ്‌കറിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും പ്രമുഖരും; ഇന്ത്യൻ സംസ്‌കാരത്തോടുള്ള ലതാമങ്കേഷ്‌കറിന്റെ വിനയത്തേയും അഭിനിവേശത്തേയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ വാനമ്പാടിക്കു 92' ; ലതാ മങ്കേഷ്‌കറിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും പ്രമുഖരും; ഇന്ത്യൻ സംസ്‌കാരത്തോടുള്ള ലതാമങ്കേഷ്‌കറിന്റെ വിനയത്തേയും അഭിനിവേശത്തേയും ബഹുമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയുടെ വാനമ്പാടിയും ഇതിഹാസ ഗായികയുമായ ലതാ മങ്കേഷ്‌കറിന് ഇന്ന് 92ാം പിറന്നാൾ. ആഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് പിറന്നാൾ ദിനം. എങ്കിലും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അവർക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം ജൂഹി ചൗള, മധുർ ഭണ്ഡാർകർ, സരോദ് മാന്ത്രികൻ അംജദ് അലി ഖാൻ, തുടങ്ങി നിരവധി പ്രമുഖർ അവർക്ക് ആശംസകൾ അറിയിച്ചു.

'ബഹുമാനപ്പെട്ട ലതാ ദീദിക്ക് ജന്മദിനാശംസകൾ. അവരുടെ മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങുന്നു. ഇന്ത്യൻ സംസ്‌കാരത്തോടുള്ള അവരുടെ വിനയത്തേയും അഭിനിവേശത്തേയും ബഹുമാനിക്കുന്നു. വ്യക്തിപരമായി എനിക്ക് അവരുടെ അനുഗ്രഹങ്ങൾ വലിയ ശക്തിയുടെ ഉറവിടമാണ്. ലതാ ദീദിയുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു'- പ്രധാനമന്ത്രി ആശംസകൾ നേർന്ന് ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP