Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ സഹായം നൽകും

മഹാരാഷ്ട്രയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ സഹായം നൽകും

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായമായി പ്രഖ്യാപിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

'റെയ്ഗാഡിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴ നിരന്തരം നിരീക്ഷിക്കുകയാണ്, ബാധിക്കപ്പെട്ടവർക്ക് സഹായം ഏർപ്പെടുത്തിയിട്ടുണ്ട്'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

മഹാരാഷ്ട്രയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ വിലയിരുത്തി. റെയ്ഗാഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 36 മരണം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. എൻഡിആർഎഫും മറ്റ് രക്ഷാസംഘടനകളും റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളും തടസ്സപ്പെട്ടതിനാൽ ചിപ്ലുണിലേക്ക് എത്താൻ ബുദ്ധിമുട്ട് നേരിടുന്നതായും അദ്ദേഹം പറഞ്ഞു.

വെള്ളക്കെട്ടുണ്ടായ മഹാടിൽ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും ഉദ്ധവ് താക്കറെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP