Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക് ഡൗൺ നീട്ടിയതോടെ ഒഴുക്കിക്കളയേണ്ടി വരിക എട്ടു ലക്ഷം ലിറ്റർ ബിയർ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നത് 700 കോടി രൂപ വിലവരുന്ന 12 ലക്ഷം കേയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും; ബ്രൂവറികളിൽനിന്ന് ആവശ്യക്കാർക്ക് ബിയർ വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യം

ലോക് ഡൗൺ നീട്ടിയതോടെ ഒഴുക്കിക്കളയേണ്ടി വരിക എട്ടു ലക്ഷം ലിറ്റർ ബിയർ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നത് 700 കോടി രൂപ വിലവരുന്ന 12 ലക്ഷം കേയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും; ബ്രൂവറികളിൽനിന്ന് ആവശ്യക്കാർക്ക് ബിയർ വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടിയതോടെ രാജ്യത്ത് വിവിധ മദ്യോൽപാദന കേന്ദ്രങ്ങളിൽ ഉൽപാദിപ്പിച്ച എട്ടു ലക്ഷം ലിറ്റർ ബിയർ ഉപേക്ഷിക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. രാജ്യത്തെ 250 ബ്രൂവറികളിൽ ഉൽപാദിപ്പിച്ച കുപ്പികളിൽ നിറയ്ക്കാത്ത ബിയറാണ് കളയേണ്ടിവരിക. ലക്ഷക്കണക്കിന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബ്രൂവറികളിൽനിന്ന് ആവശ്യക്കാർക്ക് ബിയർ വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ പറയുന്നു. മറ്റു പല രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

700 കോടി രൂപ വിലവരുന്ന 12 ലക്ഷം കേയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം മദ്യവിൽപന വിലക്കിയതിനാൽ മദ്യവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇനി ഈ മദ്യം വിതരണംചെയ്യണമെങ്കിൽ വിവിധ സംസ്ഥാനങ്ങൾ മദ്യവിൽപനയ്ക്ക് അനുമതി നൽകേണ്ടതുണ്ട്.

ബ്രൂവറികളിൽ ഉൽപാദിപ്പിച്ച കുപ്പികളിൽ നിറയ്ക്കാത്ത ബിയർ ഏറെ ദിവസം കേടുകൂടാതെ സൂക്ഷിക്കാനാവില്ല. ഇത് തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൈദ്യുതി അടക്കമുള്ള ചെലവുകളുണ്ടാകും എന്നതുകൊണ്ട് പല ബ്രൂവറികളിലും കെട്ടിക്കടക്കുന്ന ബിയർ ഒഴുക്കിക്കളയുകയാണ്. സ്ഥിതി ഇങ്ങനെതന്നെ തുടരുകയാണെങ്കിൽ എട്ടുലക്ഷം ലിറ്റർ ബിയറാണ് ഇത്തരത്തിൽ വിവിധ ബ്രൂവറികളിൽ ഒഴുക്കിക്കളയേണ്ടിവരികയെന്ന് ഇന്ത്യൻ ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ പ്രതിനിധി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP