Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൊന്തുപെറ്റ സ്വന്തം കുരുന്നുകളെ കൈകാലുകൾ കെട്ടി അഗ്നിക്കിരയാക്കിയ ശേഷം തീ കൊളുത്തി യുവതിയുടെ ആത്മഹത്യ; തന്റെ നാലു മക്കളേയും തീ വെച്ചത് ഭർത്താവുമായുണ്ടായ വാക്കു തർക്കത്തിന് പിന്നാലെ; ഉത്തർപ്രദേശിലെ ഹാമിർപൂരിലുള്ള അംഗാവ് ഗ്രാമത്തിൽ നിന്നും നടുക്കുന്ന വാർത്ത

നൊന്തുപെറ്റ സ്വന്തം കുരുന്നുകളെ കൈകാലുകൾ കെട്ടി അഗ്നിക്കിരയാക്കിയ ശേഷം തീ കൊളുത്തി യുവതിയുടെ ആത്മഹത്യ; തന്റെ നാലു മക്കളേയും തീ വെച്ചത് ഭർത്താവുമായുണ്ടായ വാക്കു തർക്കത്തിന് പിന്നാലെ; ഉത്തർപ്രദേശിലെ ഹാമിർപൂരിലുള്ള അംഗാവ് ഗ്രാമത്തിൽ നിന്നും നടുക്കുന്ന വാർത്ത

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: നൊന്തുപെറ്റ നാലു കുരുന്നുകളെ അഗ്നിക്കിരയാക്കിയ ശേഷം സ്വയം തീ കൊളുത്തി യുവതിയുടെ ആത്മഹത്യ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലുള്ള അംഗാവ് ഗ്രാമത്തിലായിരുന്നു സംഭവം. ഭർത്താവുമായുണ്ടായ വാക്കു തർക്കത്തിന് പിന്നാലെയാണ് മക്കളുടെ കൈകാലുകൾ കെട്ടി വീട്ടമ്മ തീകൊളുത്തിയത്. പിന്നാലെ ഇവരും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവുമായി വഴക്കുണ്ടായതിന് ശേഷം ഇവർ തന്റെ മക്കളായ സപ്ന (7), പ്രശാന്ത് (5), സ്‌നേഹ (3), ദിവ്യാൻഷ് (1) എന്നിവരെ കൈകാലുകൾ ബന്ധിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഹാമിർപുർ എസ്‌പി ഹേംരാജ് മീണ പറഞ്ഞു. പിന്നീട് ഇവർ സ്വയം തീകൊളുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ മൂന്ന് കുട്ടികൾ മരിക്കുകയും ഒരാളെ ഗുരുതരാവസ്ഥയിൽ ജാൻസി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. അഞ്ച് വയസുകാരൻ പ്രശാന്താണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP