Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ്‌നാട്ടിലും കൂടത്തായി മോഡൽ കൊലപാതകം; കുടുംബത്തിലെ മൂന്ന് പേരെ കൊന്നത് സെന്തിപ്പാളയം സ്വദേശിനി; മൂവരേയും കുഴിച്ചിട്ടത് വീടിന് പിറകിൽ; രണ്ട് പേരെ കാണായായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മൂന്നാമതൊരാളെ കൂടി കൊല ചെയ്‌തെന്ന്

തമിഴ്‌നാട്ടിലും കൂടത്തായി മോഡൽ കൊലപാതകം; കുടുംബത്തിലെ മൂന്ന് പേരെ കൊന്നത് സെന്തിപ്പാളയം സ്വദേശിനി; മൂവരേയും കുഴിച്ചിട്ടത് വീടിന് പിറകിൽ; രണ്ട് പേരെ കാണായായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മൂന്നാമതൊരാളെ കൂടി കൊല ചെയ്‌തെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പതിനാല് വർഷം കാത്തിരുന്ന് കുടുംബത്തിലെ ആറ് പേരെ ഓരോരുത്തരായി ഇല്ലാതാക്കിയ ജോളിയുടെ കഥ പുറത്ത് വന്നത് മുതൽ ചെറിയ രീതിയിൽ സംശയം തോന്നിയ കൊലപാതകങ്ങളെല്ലാം കുത്തിപ്പൊക്കാൻ തുടങ്ങിയിട്ടുണ്ട് പൊലീസ്. കൂടത്തായി കൊലപാതകം കേരളത്തെ മാത്രമല്ല മറിച്ച് ഇന്ത്യയെ മുഴുവൻ ഭീതിയിലാഴ്‌ത്തി. ഇപ്പോഴിതാ തമിഴ്‌നാട്ടിലും 'കൂടത്തായി' മോഡൽ കൊലപാതകം കണ്ടെത്തിയിരിക്കുകയാണ്. സഹോദരൻ, സഹോദരന്റെ ഭാര്യ, മകളുടെ ഭർത്തൃ മാതാവ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തിരുപ്പൂർ ജില്ലയിലെ സെന്തിപ്പാളയം സ്വദേശിനി കണ്ണമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂവരേയും കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹങ്ങൾ വീടിന്റെ പിൻവശത്ത് കുഴിച്ചു മൂടി. കൊലയ്ക്ക് മകൾ പൂങ്കുടി, മകളുടെ ഭർത്താവ് നാഗേന്ദ്ര എന്നിവരുടെ സഹായം ലഭിച്ചെന്നും കണ്ണമ്മാൾ പറഞ്ഞു. തുണിമിൽ തൊഴിലാളിയായ കണ്ണമ്മാൾ മകളുടെ ഭർത്തൃമാതാവ് രാജാമണിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. തന്റെ മകളെ അവർ അവഗണിച്ചു എന്ന പേരിലായിരുന്നു ഇവരെ കൊന്നത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ഇത് നടന്നത്. സ്വത്തു തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സഹോദരൻ സെൽവരാജ്, ഭാര്യ വസന്തമണി എന്നിവരെ കൊലപ്പെടുത്തിയത്. തനിക്ക് സ്വത്തെല്ലാം തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം എന്ന് കണ്ണമ്മാൾ പറഞ്ഞു.

മകന്റെ വിവാഹം ക്ഷണിക്കാൻ വീട്ടിലെത്തിയ സെൽവരാജിനേയും ഭാര്യ വസന്തമണിയേയും ലഹരി മരുന്ന് കലർത്തിയ ഭക്ഷണം നൽകി ബോധം കെടുത്തി. അതിന് ശേഷം ക്രൂരമായി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷമാണ് വീടിന് പിന്നിൽ കുഴിച്ച് മൂടിയത്. എന്നാൽ ഇരുവരേയും കാണുന്നില്ല എന്ന് പൊലീസിന് ഇവരുടെ ബന്ധുക്കളുടെ അടുത്ത്് നിന്ന് പരാതി എത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കണ്ണമ്മാൾ കസ്റ്റഡിയിലാകുന്നത്. ചോദ്യം ചെയ്യലിനിടയിലാണ് മകളുടെ ഭർതൃമാതാവിനേയും താനാണ് കൊലപ്പെടുത്തിയതെന്ന് കണ്ണമ്മാൾ പറഞ്ഞത്. കൂടുതൽ കൊലപാതകങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP