Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംബിബിഎസ് പഠനം കഴിഞ്ഞ് തിരക്കേറിയ ഡോക്ടറായി കഴിയുമ്പോൾ ഹീനയ്ക്ക് ആത്മീയതയോട് ഇഷ്ടം കൂടി ; കോടികളുടെ സ്വത്തുക്കളും സുന്ദരമായ കരിയറും വേണ്ടന്ന് വച്ച് സന്യാസം സ്വീകരിച്ച് യുവതി; സ്വത്തുക്കൾ വേണ്ടന്ന് വച്ച് സന്യാസത്തിലേക്ക് തിരിയുന്ന ജൈനമതക്കാരുടെ എണ്ണം പെരുകുന്നു; ശതകോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് സന്യാസികളായ മിടുക്കന്മാരും മിടുക്കികളും ഏറെ

എംബിബിഎസ് പഠനം കഴിഞ്ഞ് തിരക്കേറിയ ഡോക്ടറായി കഴിയുമ്പോൾ ഹീനയ്ക്ക് ആത്മീയതയോട് ഇഷ്ടം കൂടി ; കോടികളുടെ സ്വത്തുക്കളും സുന്ദരമായ കരിയറും വേണ്ടന്ന് വച്ച് സന്യാസം സ്വീകരിച്ച് യുവതി; സ്വത്തുക്കൾ വേണ്ടന്ന് വച്ച് സന്യാസത്തിലേക്ക് തിരിയുന്ന ജൈനമതക്കാരുടെ എണ്ണം പെരുകുന്നു; ശതകോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് സന്യാസികളായ മിടുക്കന്മാരും മിടുക്കികളും ഏറെ

മറുനാടൻ മലയാളി ബ്യൂറോ

മഹാരാഷ്ട്ര: ഡോക്ടറായി തിളങ്ങി ആരോഗ്യ രംഗത്ത് ചുവടുറപ്പിക്കണമെന്നാണ് എംബിബിഎസ് നേടുന്ന ഏതൊരാളുടെയും സ്വപ്നം. എന്നാൽ പലർക്കും സ്വപ്‌നം മാത്രമായ കരിയറും കോടികളുടെ സ്വത്തുക്കളും വേണ്ടന്ന് വെച്ച് സന്യാസത്തിലേക്ക് തിരിഞ്ഞ ഹീന ദീക്ഷയെന്ന യുവതി ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. പഠനത്തിൽ സമർഥയായിരുന്നു മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശിയായ ഹീന. പഠന മികവ് എംബിബിഎസിലേക്ക് ഹീനയെ കൈപിടിച്ച് ഉയർത്തിയപ്പോഴും ഹീനയുടെ മനസിലുണ്ടായിരുന്നത് മികച്ച ജോലിയോ പണമോ ഒന്നുമായിരുന്നില്ല. ആരോഗ്യമല്ല ആത്മീയ രംഗത്താണ് താൻ പ്രവർത്തിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഡോക്ടർ ജോലിയുമൊക്കെ ഉപേക്ഷിച്ച് ജൈന സന്യാസിയായി മാറിയിരിക്കുകയാണ് ഹീന.

കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് ഹീന സന്യാസ ജീവിതം ആരംഭിച്ചത്. സൂറത്തിലെ ആചാര്യ യാശോവർമ്മ സുരീശ്വറിൽ നിന്നാണ് ഹീന സന്യാസം സ്വീകരിച്ചത്. സന്യാസത്തിലേക്ക് കടക്കുമ്പോൾ വെറും മുപ്പത് വയസ് മാത്രമാണ് ഹീനയുടെ പ്രായം. സന്യാസം സ്വീകരിച്ചതോടെ വിഷാരദ് മാതാജി എന്ന പേരിലാകും ഹീന ഇനി അറിയപ്പെടുക. അശോക്- ധൻവതി ദമ്പതികളുടെ ആറുമക്കളിൽ മൂത്തയാളാണ് ഹീന. പത്താം ക്ലാസിൽ 94 ശതമാനവും പ്ലസ്ടുവിൽ 86 ശതമാനം മാർക്കും നേടി ഹീന എംബിബിഎസിലേക്ക് പ്രവേശിച്ചു.

വിഖെ പാട്ടീൽ മെഡിക്കൽ കോളേജിൽ സ്വർണ മെഡൽ നേടി കോഴ്‌സ് പാസായ ഹീന മുംബൈ, മാലേഗാവ്, ദഹാനു എന്നിവിടങ്ങളിൽ ജോലി ചെയ്തു. എന്നാൽ പണ്ടു മുതലേ ആരോഗ്യ രംഗമല്ല തന്റെ ആഗ്രഹമെന്ന് ഹീന അറിയിച്ചതായി കുടുംബാംഗങ്ങൾ പറയുന്നു. അച്ഛന്റെ ആഗ്രഹമായിരുന്നു ഹീന ഡോക്ടറാകണമെന്നത്. എന്നാൽ 17ാം വയസ് മുതൽ ഹീന സന്യാസ ജീവിതം നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു. ഇതിനൊപ്പം തന്നെ തനിക്ക് വിവാഹം വേണ്ടന്നും ഹീന പറയുമായിരുന്നു. ആദ്യം ഹീനയുടെ തീരുമാനത്തെ എതിർത്തെങ്കിലും മകൾ സന്യാസ ജീവിതം സ്വീകരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് മാതാപിതാക്കൾ അറിയിച്ചു.

കോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് നിരവധി ആളുകളാണ് ജൈന വിശ്വാസത്തിൽ ചേർന്ന് സന്യാസിയായി ജീവിക്കാൻ അടുത്തിടെ തീരുമാനമെടുത്തത്. ആർഭാടങ്ങൾ ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കുന്നവരാണ് ജൈന സന്യാസിമാർ. ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിൽ നടന്ന ചടങ്ങിൽ എട്ട് യുവാക്കളാണ് സന്യാസം സ്വീകരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തും മൂന്നു വയസുകാരിയായ കുഞ്ഞിനെയും ഉപേക്ഷിച്ച് ദമ്പതികൾ സന്യാസം സ്വീകരിച്ചിരുന്നു.

സുമിത്ത് റാത്തോഡ് (35), ഭാര്യ അനാമിക(34) എന്നിവരാണ് സന്യാസം സ്വീകരിച്ചത്. പാരമ്പര്യമായി രാഷ്ട്രീയക്കാരും ബിസിനസുമുള്ള കുടുംബമായിരുന്നു ഇവരുടേത്. ഇവരുടെ കുഞ്ഞിനെ സംരക്ഷിക്കുമെന്ന് അനാമികയുടെ മാതാപിതാക്കൾ അറിയിച്ചിരുന്നു. കുഞ്ഞിന് എട്ട് മാസം പ്രായമുള്ള സമയമാണ് സന്യാസം സ്വീകരിക്കാൻ ഇവർ തീരുമാനിച്ചത്.

ഇൗ വർഷം ഏപ്രിലിൽ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസ് കുടുംബാംഗമായ മോക്ഷേത്ത് ഷേത്ത് എന്ന 24കാരൻ സന്യാസം സ്വീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിഎ ബിരുദധാരിയായ മോക്ഷേത്ത് ഡയമണ്ട്, മെറ്റൽ, പഞ്ചസാര എന്നിവയുടെ വ്യാപാരം നടത്തുന്ന ജെകെ കോർപ്പറേഷൻ ഉടമകളുടെ കുടുംബാംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP