Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രാറ്റ്‌വിറ്റി തുകയുടെ പരിധി 20 ലക്ഷം രൂപയാക്കുന്നു; പത്തിൽ കുറഞ്ഞ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും ഗ്രാറ്റ്‌വിറ്റി നടപ്പാക്കണമെന്ന് ആവശ്യം; നിയമത്തിൽ പൊളിച്ചെഴുത്തു വരും

ഗ്രാറ്റ്‌വിറ്റി തുകയുടെ പരിധി 20 ലക്ഷം രൂപയാക്കുന്നു; പത്തിൽ കുറഞ്ഞ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും ഗ്രാറ്റ്‌വിറ്റി നടപ്പാക്കണമെന്ന് ആവശ്യം; നിയമത്തിൽ പൊളിച്ചെഴുത്തു വരും

ന്യൂഡൽഹി: സർക്കാർ ജീവനക്കാരുടേതുപോലെ സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റ്‌വിറ്റി തുകയുടെ പരിധി 20 ലക്ഷം രൂപയാക്കുന്നു. നിലവിൽ പത്തുലക്ഷമാണ് സ്വകാര്യമേഖലയിലെ പരിധി. ഇതടക്കം ഗ്രാറ്റ്‌വിറ്റി നിയമത്തിലെ ഭേദഗതി നിർദ്ദേശം അടുത്തമാസം പാർലമെന്റിൽ സമർപ്പിക്കും.

തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിൽ ചേർന്ന ത്രികക്ഷി ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. രൂപയുടെ മൂല്യം കൂടുന്നതിനനുസരിച്ച് ഗ്രാറ്റ്‌വിറ്റി തുകയിൽ കാലാകാലങ്ങളിൽ വിജ്ഞാപനത്തിലൂടെ മാറ്റംവരുത്താമെന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തും. കേന്ദ്രജീവനക്കാരുടെ ഗ്രാറ്റ്‌വിറ്റി തുക ഉയർത്തിയത് ഏഴാം ശമ്പളക്കമ്മിഷനാണ്. അതുവരെ 10 ലക്ഷം ആയിരുന്നു പരമാവധി തുക. നിയമപ്രകാരമുള്ള ഗ്രാറ്റ്‌വിറ്റിക്ക് ആദായനികുതി നൽകേണ്ട. തൊഴിലുടമ-തൊഴിലാളി കരാറിന്റെ അടിസ്ഥാനത്തിൽ നിയമത്തിൽ പറഞ്ഞതിനേക്കാൾ കൂടുതൽ നൽകുന്നുണ്ടെങ്കിൽ അതിന് നികുതി നൽകണമെന്നാണ് വ്യവസ്ഥ.

അതിനിടെ പത്തിൽ കുറഞ്ഞ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും ഗ്രാറ്റ്‌വിറ്റി നടപ്പാക്കണമെന്ന് ബി.എം.എസ്. ആവശ്യപ്പെട്ടു. ഇപ്പോൾ 15 ദിവസത്തെ ശമ്പളമാണ് ഗ്രാറ്റ്‌വിറ്റി കണക്കാക്കാൻ അടിസ്ഥാനമാക്കുന്നത്. സേവനം പൂർത്തിയാക്കിയ ഒരുവർഷത്തിന് 15 ദിവസത്തെ ശമ്പളം എന്നതാണ് കണക്ക്. എന്നാൽ കൽക്കരിമേഖലയിലും മറ്റും അത് 26 ദിവസമാണ്. എല്ലാ മേഖലകളിലും 15 ദിവസം എന്നത് 25 ദിവസമാക്കണമെന്ന ആവശ്യവും തൊഴിലാളിസംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.

താഴെത്തട്ടിൽ കുറഞ്ഞ ഗ്രാറ്റ്‌വിറ്റി ലഭിക്കുന്ന പലരും നികുതിനൽകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. അതേസമയം പത്തുലക്ഷം ലഭിക്കുന്നവർക്ക് നികുതിയില്ല. ഈ അന്തരം ഒഴിവാക്കണം. ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കിയ 2016 ജനവരി ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെ സ്വകാര്യമേഖലയിലും ഭേദഗതിയോടെ ഗ്രാറ്റ്‌വിറ്റി ബാധകമാക്കണമെന്നും ബി.എം.എസ്. ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP