Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് -ജെഡിഎസ് സഖ്യസർക്കാരിൽ ഞാൻ മുഖ്യമന്ത്രിയായിരുന്നത് അടിമയെ പോലെ; ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് കുമാരസ്വാമി; കോൺഗ്രസിനെ തള്ളിപ്പറഞ്ഞത് ജെഡിഎസ് ബിജെപിയോട് അടുക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ

കോൺഗ്രസ് -ജെഡിഎസ് സഖ്യസർക്കാരിൽ ഞാൻ മുഖ്യമന്ത്രിയായിരുന്നത് അടിമയെ പോലെ; ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് കുമാരസ്വാമി; കോൺഗ്രസിനെ തള്ളിപ്പറഞ്ഞത് ജെഡിഎസ് ബിജെപിയോട് അടുക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

 ബംഗളുരു : കോൺഗ്രസിനൊപ്പമുള്ള ഭരണസഹവാസം ജെഡിഎസിന് അസഹ്യമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി കുമാരസ്വാമി. സഖ്യസർക്കാരിൽ മുഖ്യമന്ത്രിയായിരുന്നത്അ ടിമയെപ്പോലെയായിരുന്നു. കർണാടക ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജനങ്ങൾക്ക് മുമ്പിൽ കുമാരസ്വാമിയുടെ പൊട്ടിക്കരഞ്ഞത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൻ നിഖിലിനെ തോൽപ്പിച്ച് മാണ്ഡ്യയിലെ ജനങ്ങൾ തന്നെ കൈയൊഴിഞ്ഞെന്നും കുമാരസ്വാമി പറഞ്ഞു. കെ.ആർ.പേട്ടിൽ ജെ.ഡി.എസ് സ്ഥാനാർത്ഥി ബി.എൽ.ദേവരാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു കുമാരസ്വാമി.ഡിസംബർ അഞ്ചിനാണ് കർണാടകത്തിൽ ഉപതിരഞ്ഞെടുപ്പ്. ജെ.ഡി.എസ് എംഎ‍ൽഎ ആയിരുന്ന കെ.സി.നാരായണ ഗൗഡ, രാഷ്ട്രീയനാടകങ്ങളെത്തുടർന്ന് അയോഗ്യനായതോടെയാണ് കെ.ആർ. പേട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP