Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; ഐപിഎൽ ജേതാവായെത്തിയ ക്രുണാൾ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ ഡി.ആർ.ഐ തടഞ്ഞു

അനുവദനീയമായതിൽ കൂടുതൽ സ്വർണം കൊണ്ടുവന്നു; ഐപിഎൽ ജേതാവായെത്തിയ ക്രുണാൾ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ ഡി.ആർ.ഐ തടഞ്ഞു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഐപിഎൽ ഫൈനൽ ജേതാവായെത്തിയ ക്രുണാൾ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തിൽ ഡി.ആർ.ഐ തടഞ്ഞു. കണക്കിൽപ്പെടാത്ത സ്വർണം താരത്തിന്റെ പക്കലിൽ നിന്ന് കണ്ടെത്തിയതോടെയാണ് മുംബൈ ഇന്ത്യൻസ് ഔൾറൗണ്ടറെ തടഞ്ഞത്. അനുവദനീയമായതിൽ കൂടുതൽ സ്വർണം താരം കൊണ്ടുവന്നുവെന്നാണ് റിപ്പോർട്ട്. 2016 ഏപ്രിൽ ഒന്നിലെ ചട്ടപ്രകാരം ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പുരുഷയാത്രക്കാർക്ക് 20 ഗ്രാം സ്വർണം മാത്രമാണ് കൈവശം വെക്കാനാവുക. സ്ത്രീ യാത്രക്കാർക്ക് 40 ഗ്രാം സ്വർണ്ണവും കൊണ്ടുവരാം. ഐ.പി.എൽ കഴിഞ്ഞ് മടങ്ങിവരികയായികരുന്നു ക്രുണാൾ പാണ്ഡ്യ. ഫൈനലിൽ മുംബൈയായിരുന്നു ജയിച്ചത്.

ഐപിഎല്ലിൽ അഞ്ചാം കിരീടം നേടിയ മുംബൈ ഇന്ത്യൻസ് സംഘത്തിലെ പ്രധാനിയായിരുന്നു ക്രുണാൾ പാണ്ഡ്യ. 12 ഇന്നിങ്സുകളിൽനിന്ന് 109 റൺസ് നേടിയ ക്രുനാൽ, ആറു വിക്കറ്റും വീഴ്‌ത്തി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചശേഷമാണ് ക്രുനാൽ ഉൾപ്പടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഇന്ത്യയിലേക്കു മടങ്ങിയത്. എന്നാൽ സ്വർണം ഉൾപ്പടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശംവെച്ചതിന് ക്രുനാലിനെ മുംബൈ വിമാനത്താവളത്തിൽ ഡിആർഐ തടഞ്ഞുവെക്കുകയായിരുന്നു.

അഞ്ചാം കിരീടം നേടിയതിന്റെ ആവേശത്തിലായിരുന്നു ക്രുണാൾ പാണ്ഡ്യ. കിരീടം നേടിയതിന്റെ ആഘോഷത്തിനുശേഷം ടീം അംഗങ്ങൾ ദുബായിൽ വിപുലമായ ഷോപ്പിങ് നടത്തിിയിരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ ടീമിലെ മിക്കവരും വാങ്ങിയതായി സൂചനയുണ്ട്. ഏതായാലും, ഈ സംഭവത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസോ താരമോ പ്രതികരിച്ചിട്ടില്ല.

സ്വർണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പാണ്ഡ്യ ക്ഷമ ചോദിച്ചതായാണ് റിപ്പോർട്ട്. കൂടാതെ പിഴ ചുമത്താൻ സമ്മതിക്കുകയും ചെയ്തതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇനിമേൽ തെറ്റ് ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പാണ്ഡ്യയെ അവിടെനിന്ന് പോകാൻ ഡിആർഐ അനുമതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP