Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് സിബിഐക്കുള്ള പ്രവർത്തനാനുമതി പുനപരിശോധിക്കണം; ലീഗിന്റേത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം; തുറന്നടിച്ച് കോടിയേരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്കുള്ള പ്രവർത്തനാനുമതി പുനപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ നേതൃത്വം ലീഗിന് കോൺഗ്രസ് കൈമാറിയെന്ന് കോടിയേരി പരിഹസിച്ചു. യുഡിഎഫിന്റെ നേതൃത്വം എം.എം ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ കൂട്ടുകെട്ടിന് കൈമാറിയിരിക്കുകയാണ്. കോൺഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറവച്ചെന്നും കോടിയേരി ആരോപിച്ചു.

ലീഗിന്റെ മതതീവ്രവാദത്തിനെതിരായ നിലപാട് മാറി. ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ് ലീഗിന്റേത്. പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമായും യുഡിഎഫ് സഖ്യത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസുമായി രഹസ്യബാന്ധവത്തിനും യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. ആർഎസ്എസുമായി ചർച്ച ചെയ്യാൻ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആർഎസ്എഎസ് കാര്യാലയത്തിൽപോയി. ഇത് എന്തിനായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണവും അന്വേഷിക്കണം. ബിജു രമേശ് പണം നൽകിയെന്നത് രമേശ് ചെന്നിത്തല ശരവിച്ചിട്ടുണ്ട്. ജോസ് കെ. മാണി ബിജു രമേശിന് പണം വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. പണം നൽകിയതായി ആരും പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP