Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയെ കേന്ദ്രസർക്കാർ സ്മാർട് സിറ്റിയാക്കും; തിരുവനന്തപുരത്തേയും കോഴിക്കോടിനേയും ഒഴിവാക്കി; സമഗ്രവികസനത്തിനുള്ള നഗരങ്ങളുടെ പട്ടികയിൽ കവരത്തിയും; നേട്ടമുണ്ടാക്കിയത് യുപിയും തമിഴ്‌നാടും മഹാരാഷ്ട്രയും

കൊച്ചിയെ കേന്ദ്രസർക്കാർ സ്മാർട് സിറ്റിയാക്കും; തിരുവനന്തപുരത്തേയും കോഴിക്കോടിനേയും ഒഴിവാക്കി; സമഗ്രവികസനത്തിനുള്ള നഗരങ്ങളുടെ പട്ടികയിൽ കവരത്തിയും; നേട്ടമുണ്ടാക്കിയത് യുപിയും തമിഴ്‌നാടും മഹാരാഷ്ട്രയും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി വികസിപ്പിക്കുന്ന രാജ്യത്തെ 98 നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് കേന്ദ്രത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടത്. തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളേയും ഉൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ അത് തള്ളി.പാട്‌ന, ബംഗളൂരു, കൊൽക്കത്ത, ഷിംല എന്നിവയും പട്ടികയിൽ ഇടം കണ്ടില്ല. എന്നാൽ ലക്ഷദ്വീപിൽ നിന്ന് കവരത്തി പട്ടികയിൽ ഇടംപിടിച്ചു. നഗരങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഏറ്റവും കൂടുതൽ നഗരങ്ങളെ ഉൾപ്പെടുത്തിയത് ഉത്തർപ്രദേശിലാണ് 12 എണ്ണം. 98 നഗരങ്ങളിൽ 24 എണ്ണം സംസ്ഥാന തലസ്ഥാനങ്ങളാണ്. തമിഴ്‌നാട്12, മഹാരാഷ്ട്ര10, മദ്ധ്യപ്രദേശ്7, ബിഹാർ 3, ആന്ധ്രാപ്രദേശ്3 എന്നിവയാണ് പട്ടികയിലെ പ്രധാന സ്മാർട്ട് സിറ്റികൾ. രാജ്യത്തെ നൂറ് നഗരങ്ങളെ സ്മാർട്ട് സിറ്റികളായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 48,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ മാറ്റി വച്ചിരിക്കുന്നത്. പ്രതിവർഷം 100 കോടി രൂപ വീതം അഞ്ചു വർഷത്തേക്ക് നഗരങ്ങളുടെ വികസനത്തിന് ലഭിക്കും. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടിക പുറത്തുവിട്ടത്.

അടിസ്ഥാന സൗകര്യ വികസനം, ആധുനിക സാങ്കേതിക വിദ്യ, തടസ്സമില്ലാത്ത ജല, വൈദ്യുത വിതരണം, ഖര മാലിന്യ സംസ്‌കരണത്തിന് അത്യാധുനിക സംവിധാനം, ഉയർന്ന നിലവാരമുള്ള ശുചീകരണ സൗകര്യങ്ങൾ, കാര്യക്ഷമമായ പൊതു വാഹന സംവിധാനം, ഐ ടി കണക്ടിവിറ്റി, ഇ ഗവേർണൻസ് തുടങ്ങിയവ ഈ നഗരങ്ങളുടെ പ്രത്യേകതളായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്ന് അഹമ്മദാബാദ്, ഗാന്ധിനഗർ, ബറോഡ എന്നിവ പട്ടികയിൽ ഇടംകണ്ടു. മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി യു.പിയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചു.

പട്ടികയിലെ 24 കേന്ദ്രങ്ങൾ ബിസിനസ് ഹബ്ബുകളും 18 എണ്ണം സാംസ്‌കാരിക കേന്ദ്രങ്ങളുമാണ്. യു.പിയിൽ നിന്ന് കാൺപൂർ, അലഹബാദ്, രാംപൂർ, അലിഗഢ്, ആഗ്ര എന്നിവയാണ് പദ്ധതിയിൽപെട്ട പ്രധാന നഗരങ്ങൾ. മഹാരാഷ്ട്രയിൽനിന്ന് നവി മുംബയ്, പൂണെ, നാഗ്പൂർ, താനെ എന്നിവ പട്ടികയിൽപെട്ടു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഗോഹട്ടി, ഇംഫാൽ, കൊഹിമ, ഐസ്വാൾ, ഷില്ലോംഗ്. അഗർത്തല എന്നിവയും ഇടംപിടിച്ചു. പട്ടികയിലെ ആദ്യത്തെ 20 നഗരങ്ങൾക്ക് ഈ വർഷം തന്നെ സഹായം ലഭിച്ചു തുടങ്ങും.

കേരളത്തിൽ നിന്ന് ഏഴ് നഗരങ്ങളാണ് ആദ്യഘട്ടത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നത്. കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി എന്നീ നഗരങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP