Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി വീണ്ടും നീട്ടി; തൽസ്ഥാനത്ത് ഒരുവർഷത്തേക്ക് കൂടി തുടരും

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി വീണ്ടും നീട്ടി; തൽസ്ഥാനത്ത് ഒരുവർഷത്തേക്ക് കൂടി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ കാലാവധി വീണ്ടും നീട്ടി നൽകി കേന്ദ്ര സർക്കാർ. 2022 ജൂൺ 30 വരെ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷവും ഇദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിരുന്നു. മുകുൾ റൊഹ്തഗി രാജിവെച്ച ശേഷം 2017 ജൂലൈ ഒന്നിനാണ് പതിനഞ്ചാമത് അറ്റോർണി ജനറലായി വേണുഗോപാൽ സ്ഥാനമേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ വർഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു.

പ്രായാധിക്യത്താൽ സ്ഥാനം ഒഴിയുകയാണെന്ന് വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാർ ഒരു വർഷം കൂടി തൽസ്ഥാനത്ത് തുടരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോർണി ജനറലായി ഒരു വർഷം കൂടി തുടരുകയായിരുന്നു. ഈ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP