Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഹുൽഗാന്ധി കുമിളയ്ക്കുള്ളിൽ; പാർട്ടിയിൽ വർദ്ധിക്കുന്ന അതൃപ്തികൾ അറിയുന്നില്ല: വിമർശനവുമായി ഖുശ്‌ബു

രാഹുൽഗാന്ധി കുമിളയ്ക്കുള്ളിൽ; പാർട്ടിയിൽ വർദ്ധിക്കുന്ന അതൃപ്തികൾ അറിയുന്നില്ല: വിമർശനവുമായി ഖുശ്‌ബു

സ്വന്തം ലേഖകൻ

ചെന്നൈ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയിൽ ചേർന്ന നടി ഖുശ്‌ബു. കുമിളയ്ക്കുള്ളിലാണ് രാഹുൽ ഗാന്ധിയെന്നും അതിനെ ചുറ്റിയുള്ള സംഘത്തിന് നടുവിലാണ് അദ്ദേഹമെന്നും ഖുശ്‌ബു പരിഹസിച്ചു. ഇനിയെങ്കിലും രാഹുൽ ഉണരുമെന്നും, പാർട്ടിയിൽ വർധിച്ചു വരുന്ന അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുമെന്നുമാണ് താൻ വിചാരിക്കുന്നതെന്നും ഖുശ്‌ബു പറഞ്ഞു.

കോൺഗ്രസിൽ പ്രീതിപ്പെടുത്തൽ രാഷ്ട്രീയമാണ് നടക്കുന്നതെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചാവ്ല, സീനിയർ ജേർണലിസ്റ്റ് കാവേരി ബൊംസായി എന്നിവരുമായി നടത്തിയ അഭിമുഖത്തിൽ ഖുശ്‌ബു തുറന്നടിച്ചു. രാഹുലിനെ ചുറ്റിപ്പറ്റിയുള്ള കുമിള ഒട്ടും സുതാര്യമല്ല. പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് ചുറ്റുമുള്ള വൃന്ദം രാഹുലിനെ ധരിപ്പിക്കുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് ഫെബ്രുവരിയിൽ തന്നെ തയ്യാറാക്കിയിരുന്നു. എന്നാൽ സോണിയാഗാന്ധിയെ നേരിൽ കാണാൻ സാധിക്കാത്തതിനാൽ കൈമാറിയില്ല.

താൻ മാത്രമല്ല, തന്നെപ്പോലെ നിരവധി അസംതൃപ്തർ കോൺഗ്രസിലുണ്ട്. ഒതുക്കപ്പെട്ട ഇവർ തുറന്നുപറയാനുള്ള ധൈര്യമില്ലാതെ കഴിയുകയാണ്. രാജിവെച്ച തന്നെ അഭിനന്ദിച്ച് നിരവധി കോൺഗ്രസുകാരാണ് വിളിച്ചതെന്നും ഖുശ്‌ബു പറഞ്ഞു. അപമാനം സഹിച്ചാണ് ഏതാനും വർഷങ്ങളായി കോൺഗ്രസിൽ കഴിഞ്ഞത്. തന്റെ മാന്യത പോലും ചോദ്യം ചെയ്യപ്പെട്ടു. ഏറ്റവും അടിസ്ഥാന തലം വരെ ശുദ്ധീകരിച്ചാൽ മാത്രമേ കോൺഗ്രസിന് ഇനി ശക്തിയാർജ്ജിക്കാനാകൂ എന്നും ഖുശ്‌ബു അഭിപ്രായപ്പെട്ടു.

തിരിഞ്ഞു നോക്കുമ്പോൾ കോൺഗ്രസിലായിരുന്നതിൽ ലജ്ജ തോന്നുന്നുവെന്ന് ഖുശ്‌ബു പറഞ്ഞു. അതേസമയം, തന്നെ കോൺഗ്രസിൽ ഒതുക്കാൻ ശ്രമിച്ചവർ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ ഖുശ്‌ബു കൂട്ടാക്കിയില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന്, ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ ന്യായീകരിച്ചുകൊണ്ട് ഖുശ്‌ബു പറഞ്ഞു. ബിജെപി തന്നെ സമീപിച്ചപ്പോൾ ഒന്നിലധികം തവണ 'ഇല്ല' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് പുനർവിചിന്തനം നടത്തുകയായിരുന്നുവെന്നും ഖുശ്‌ബു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP