Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിം ആയതിനാൽ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഇത് രാമഭൂമി തന്നെയാണോ എന്ന് പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണം; ഭീഷണി മുഴക്കിയ ആളുടെ പേരും ഫോൺ നമ്പറും പുറത്തുവിട്ടു ഖുശ്‌ബു

മുസ്ലിം ആയതിനാൽ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഇത് രാമഭൂമി തന്നെയാണോ എന്ന് പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണം; ഭീഷണി മുഴക്കിയ ആളുടെ പേരും ഫോൺ നമ്പറും പുറത്തുവിട്ടു ഖുശ്‌ബു

സ്വന്തം ലേഖകൻ

ചെന്നൈ: പ്രശസ്ത നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്‌ബുവിനെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി. തനിക്ക് ഭീഷണി ഉണ്ടെന്ന കാര്യം ഖുശ്‌ബു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്ന്ത. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോൺനമ്പറും ഖുശ്‌ബു ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

മുസ്‌ലീമായതിനാൽ താൻ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്ന് ഫോണിൽ വിളിച്ചയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഖുശ്‌ബുവിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് ട്രൂകോളറിൽ കാണിച്ചതെന്നും ഖുശ്‌ബു പറഞ്ഞു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും ഖുശ്‌ബു പറഞ്ഞു.

കൊൽക്കത്ത പൊലീസിനെ ടാഗ് ചെയ്ത് നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഖുശ്‌ബുവിന്റെ ട്വീറ്റ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടണമെന്നും ഖുശ്‌ബു ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്‌ബു ചോദിക്കുന്നു. മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിലാണ് ഖുശ്‌ബു ജനിച്ചത്. തമിഴ് നടനും സംവിധായകനുമായ സുന്ദർ.സിയാണ് ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP