Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

അമ്മായിയും അനന്തരവനും തമ്മിൽ അവിഹിത ബന്ധം; പാപക്കറ കഴുകിക്കളയാൻ' പൊതുസ്ഥലത്ത് ഒരുമിച്ച് കുളിക്കണമെന്ന് നിർദ്ദേശിച്ച് ഖാപ് പഞ്ചായത്ത്; അമ്മായി 22,000 രൂപയും അനന്തരവൻ 31,000 പിഴയടക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: 'പാപക്കറ കഴുകിക്കളയാൻ' സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിർദ്ദേശിച്ച് രാജസ്ഥാനിലെ സികാർ ജില്ലയിലുള്ള ഖാപ് പഞ്ചായത്ത് (നാട്ടുകൂട്ടം)അമ്മായിയും അനന്തരവനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണിത്.

പുരുഷൻ 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവച്ചാൽ മാത്രമെ സമൂഹവുമായി ഇടപെടാൻ അനുവദിക്കൂവെന്നും ഖാപ് പഞ്ചായത്ത് വിധിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഓഗസ്റ്റ് 21 നാണ് സംഭവം നടന്നത്. ഖാപ് പഞ്ചായത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് കാണാൻ നൂറുകണക്കിനുപേർ എത്തിയെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കുന്നതിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും നിരവധി പേർ പകർത്തുകയും ചെയ്തു.

സാൻസി സമുദായത്തിൽപ്പെട്ട സ്ത്രീയ്ക്കും പുരുഷനുമാണ് ഖാപ് പഞ്ചായത്തിന്റെ അപരിഷ്‌കൃത വിചാരണ നേരിടേണ്ടിവന്നത്. ഇതോടെ, സാൻസി സമാജ് അംഗങ്ങൾ ഖാപ് പഞ്ചായത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സൂപ്രണ്ടിന് പരാതി നൽകി.

സ്ത്രീയിൽനിന്നും പുരുഷനിൽനിന്നും ഖാപ് പഞ്ചായത്ത് ഈടാക്കിയ തുക തിരികെ നൽകാൻ നിർദ്ദേശിക്കണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേർന്നവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും സംഭവത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും സികാർ എസ്‌പി ഹംഗൻദീപ് സിങ്ല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP