Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാൻ ഖലീൽ അഹമ്മദ് പാകമായിട്ടില്ലെന്ന് ശ്രീകാന്ത്; കാര്യങ്ങൾ പഠിച്ചെടുത്ത് ഇടങ്കയ്യൻ പേസ് ബോളർ എത്രയും വേഗം കുടുതൽ ഉയരങ്ങളിലേക്ക് വളരണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാൻ ഖലീൽ അഹമ്മദ് പാകമായിട്ടില്ലെന്ന് ശ്രീകാന്ത്; കാര്യങ്ങൾ പഠിച്ചെടുത്ത് ഇടങ്കയ്യൻ പേസ് ബോളർ എത്രയും വേഗം കുടുതൽ ഉയരങ്ങളിലേക്ക് വളരണമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ സീനിയർ ടീമിനായി കളിക്കാൻ ഖലീൽ അഹമ്മദ് പാകമായിട്ടില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീകാന്ത്. രാജസ്ഥാനിൽനിന്നുള്ള ഇടങ്കയ്യൻ പേസ് ബോളർ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച ഫോമിലെത്താത്ത സാഹചര്യത്തിലാണ് ശ്രീകാന്തിന്റെ വിമർശനം. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ഇതുവരെ ബോൾ ചെയ്ത എട്ട് ഓവറുകളിൽനിന്ന് 81 റൺസാണ് ഖലീൽ വിട്ടുകൊടുത്തത്. ആകെ വീഴ്‌ത്താനായത് രണ്ടു വിക്കറ്റും. ഡൽഹി ട്വന്റി20യിൽ നാല് ഓവറിൽ 37 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്‌ത്തിയ ഖലീൽ, രാജ്‌കോട്ട് ട്വന്റി20യിൽ നാല് ഓവറിൽ 44 റൺസും വിട്ടുകൊടുത്തു. ഈ സാഹചര്യത്തിൽ മൂന്നാം ട്വന്റി20യിൽ ഖലീലിനു പകരം ഷാർദുൽ താക്കൂറിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ശ്രീകാന്തും വിമർശനവുമായെത്തുന്നത്.

കാര്യങ്ങൾ പഠിച്ചെടുത്ത് ഖലീൽ എത്രയും വേഗം കൂടുതൽ ഉയരങ്ങളിലേക്കു വളരേണ്ടതുണ്ട്. ഉള്ളതുപറഞ്ഞാൽ ഈ തലത്തിൽ കളിക്കാൻ ഖലീൽ അഹമ്മദ് ഇപ്പോഴും പാകമായിട്ടില്ല. തെറ്റുതിരുത്താനും വളർച്ചയ്ക്കും സാധ്യതയില്ലെന്നല്ല പറയുന്നത്. പക്ഷേ, അദ്ദേഹം എത്രയും വേഗം കാര്യങ്ങൾ പഠിച്ചെടുക്കണം എന്നും ശ്രീകാന്ത് പറഞ്ഞു.

ഇതുവരെ രാജ്യാന്തര തലത്തിൽ 13 ട്വന്റി20 മത്സരങ്ങൾ കളിച്ച ഖലീൽ ഒരു ഓവറിൽ വിട്ടുകൊടുക്കുന്ന ശരാശരി റൺസ് 9 ആണ്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ഏകദിനത്തിൽ പക്ഷേ 5.81 എന്ന ഭേദപ്പെട്ട ശരാശരിയുണ്ട്. ഏകദിനത്തിൽ ആകെ 15 വിക്കറ്റുകളും ട്വന്റി20യിൽ 13. സഹീർ ഖാൻ വിരമിച്ചശേഷം ലക്ഷണമൊത്തൊരു ഇടങ്കയ്യൻ പേസ് ബോളർക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് രാജ്യാന്തര വേദിയിൽ ഇരുപത്തൊന്നുകാരനായ ഖലീൽ തുടർച്ചയായി നിരാശപ്പെടുത്തുന്നത്.

ട്വന്റി20യിൽ ഇന്ത്യയുടെ ബാറ്റിങ് നിര അതിശക്തമാണെങ്കിലും ബോളിങ്ങിന്റെ കാര്യത്തിൽ ചില ആശങ്കകളുണ്ടെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ദീപക് ചാഹർ അൽപം വ്യത്യസ്തകളുള്ള ബോളറാണ്. പക്ഷേ അന്തരീക്ഷം സഹായിക്കണമെന്നു മാത്രം. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ചാഹറിന് എത്രകണ്ടു ശോഭിക്കാനാകുമെന്ന് സംശയമാണ്. കുറച്ചുകൂടി വൈവിധ്യം ബോളിങ്ങിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ചാഹറിന് ടീമിൽ സ്ഥാനമുറപ്പിക്കാം എന്ന് ശ്രീകാന്ത് പറയുന്നു.

ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് ഇപ്പോഴത്തെ ടീമിൽ നാം നടത്തുന്ന അഴിച്ചുപണികളെന്നു വ്യക്തമാണ്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ നിർണായക പങ്കുവഹിക്കുക കൈക്കുഴ സ്പിന്നർമാരാകും. അതുകൊണ്ടുതന്നെ കുൽദീപ് യാദവിനെ ടീമിലേക്കു തിരിച്ചെത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നും ശ്രീകാന്ത് പറയുന്നു.

ഓസ്‌ട്രേലിയയിലെ വലിയ ബൗണ്ടറികളും അസാധ്യ ബൗൺസും കുൽദീപ് ചെഹൽ ദ്വയത്തെ അപകടകാരികളാക്കുമെന്ന് തീർച്ചയാണ്. ടീമിലില്ലാത്ത കുൽദീപ് യാദവ് തിരിച്ചെത്തി ആത്മവിശ്വാസം ആർജിക്കേണ്ടത് അനിവാര്യമാണ്. ഈ പരമ്പരയിൽ ഉണ്ടായിരുന്നെങ്കിൽ കുൽദീപിന് കൂടുതൽ സമയവും കിട്ടുമായിരുന്നു. രാഹുൽ ചാഹൽ മോശക്കാരനല്ലെങ്കിലും കുൽദീപിന്റെ പരിചയസമ്പത്ത് അവഗണിക്കാനാകില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP