Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റെയിൽവേയിൽ 'ഖലാസി'കൾ ഇനിയുണ്ടാവില്ല; മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ നിയമിക്കപ്പെടുന്ന ഖലാസി തസ്തിക റദ്ദാക്കാനുള്ള തയ്യാറെടുപ്പിൽ റെയിൽവേ മന്ത്രാലയം

റെയിൽവേയിൽ 'ഖലാസി'കൾ ഇനിയുണ്ടാവില്ല; മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ നിയമിക്കപ്പെടുന്ന ഖലാസി തസ്തിക റദ്ദാക്കാനുള്ള തയ്യാറെടുപ്പിൽ റെയിൽവേ മന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: റെയിൽവേയിൽ കോളനിക്കാലത്തെ തസ്തിക ഇല്ലാതാവുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ നിയമിക്കപ്പെടുന്ന ഖലാസി തസ്തിക റദ്ദാക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവേ മന്ത്രാലയം.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗ്ലാവ് പ്യൂണുകളായി നിയോഗിക്കപ്പെട്ടവരാണ് ഖലാസികൾ എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം ഈ തസ്തിക മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായികളായി മാറുകയായിരുന്നു. രഹസ്യരേഖകൾ, തപാലുകൾ, സന്ദേശങ്ങൾ എന്നിവയൊക്കെ കൊടുത്തയയ്ക്കാനും മറ്റുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിയമിക്കപ്പെടുന്നവരാണ് ഖലാസികൾ.

ഈ തസ്തിക ഒഴിവാക്കാനും ആശയവിനിമയങ്ങൾ വീഡിയോ കോൺഫറൻസ് വഴിയാക്കാനുമാണ് വിവിധ സോണുകൾക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ തസ്തികയിൽ പുതുതായി നിയമനം നടത്തില്ല. ഇപ്പോഴുള്ളവരെ വിരമിക്കുന്നതുവരെ തുടരാൻ അനുവദിച്ചേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP