Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്ന മുഖമില്ലാത്ത ഒരു പെൺകുട്ടിയുടെ കരളലിയിക്കുന്ന കഥ പറഞ്ഞ് വിദേശ മാദ്ധ്യമങ്ങൾ; രോഗം ജീവിതം കാർന്നു തിന്നുന്നത് ഇങ്ങനെ

ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്ന മുഖമില്ലാത്ത ഒരു പെൺകുട്ടിയുടെ കരളലിയിക്കുന്ന കഥ പറഞ്ഞ് വിദേശ മാദ്ധ്യമങ്ങൾ; രോഗം ജീവിതം കാർന്നു തിന്നുന്നത് ഇങ്ങനെ

ല തരത്തിലുള്ള രോഗങ്ങൾ കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരേറെയാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ രോഗമാണ് കൊൽക്കത്തയിലെ ഖദീജ ഖാതൂൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ന്യൂറോഫെബ്രുോമറ്റോസിസ് എന്ന രോഗം കാരണം ഈ 21കാരിയുടെ മുഖം തന്നെ കാണാനില്ലെന്നതാണ് അവസ്ഥ. വലിയ മുഴകൾ വളർന്ന് മുഖത്തെ ആകമാനം മൂടുന്ന രോഗമാണിത്. ഖദീജയുടെ നരകയാതനയുടെ കഥ ഇന്ത്യയ്ക്ക് പുറമെ ഇപ്പോൾ ലോകം മുഴുവൻ എത്തിയിരിക്കുകയാണ്.ചെറ്റക്കുടിലിൽ അന്തിയുറങ്ങുന്ന മുഖമില്ലാത്ത ഈ പെൺകുട്ടിയുടെ കരളലിയിക്കുന്ന കഥ പറയാൻ വിവിധ വിദേശ മാദ്ധ്യമങ്ങൾ മത്സരിക്കുകയാണ്. ഒരു മനുഷ്യന്റെ ജീവൻ രോഗം കാർന്നു തിന്നുന്നതിന്റെ കഥയാണത്.

ഈ രോഗത്തിന് യാതൊരു ചികിത്സയുമില്ലെന്നും ഒന്നും ചെയ്യാനുമില്ലെന്നാണ് ഡോക്ടർമാർ കുടുംബത്തിനോട് പറഞ്ഞിരിക്കുന്നത്.തന്റെ മുഖത്തിന്റെ ഇടതു വശത്ത് കണ്ണുകളും മൂക്കും വായയും നിലകൊള്ളുന്നുണ്ടെന്ന് ഇതുവരെ അനുഭവിച്ചിട്ടില്ല. നിരവധി ജനിതകവൈകല്യങ്ങളുടെ പൊതു പേരാണ് ന്യൂറോഫെബ്രുോമറ്റോസിസ്.ആ ഒരു രോഗാവസ്ഥയുടെ നരകയാതന അനുഭവിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഈ യുവതിയെ എടുത്ത് കാട്ടാം. ഈ അവസ്ഥ ശരീരത്തിൽ നിരവധി തടിപ്പുകൾ ഉണ്ടാകുന്നതിന് കാരണമാവുകയാണ്‌ചെയ്യുന്നത്.

എന്നാൽ ഇത്തരം വൈകല്യത്തിനും നരകയാതനയ്ക്കിടയിലും താൻ സന്തോഷവതിയാണെന്നാണ് ഖദീജ പറയുന്നത്. തനിക്ക് വേണ്ടുന്നതെല്ലാം താൻ ചെയ്യുന്നുണ്ടെന്നാണ് ഈ യുവതി സംതൃപ്തിയോടെ പറയുന്നത്.തനിക്ക് താനായിട്ട് ജീവിക്കാൻ സാധിക്കുന്നുണ്ടെന്നും ഖദീജ പറയുന്നു.ദരിദ്രമായ മുസ്ലിം കുടുംബമാണ് ഖദീജയുടേത്. 60കാരനായ റഷീദ് മുല്ലയും 50കാരിയായ ആമിന ബീബിയുമാണ് അച്ഛനമ്മമാർ. രണ്ടുമാസം പ്രായമായിരുന്നിട്ടും ഖദീജ കണ്ണ് തുറക്കാതിരുന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് അന്നേ മാതാപിതാക്കൾ മനസിലാക്കിയിരുന്നു.തുടർന്ന് ആശുപത്രിയിലെത്തിച്ച ആറ് മാസം വിവിധ പരിശോധനകൾ നടത്തിയിരുന്നു. തങ്ങൾക്ക് ഇതിനായി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർമാർ അന്നേ വ്യക്തമാക്കുകയും ചെയ്തിരുന്നു.വളരും തോറും ഖദീജയുടെ അവസ്ഥ ഗുരുതരമായി വരുകയായിരുന്നു. അവരുടെ മുഖത്ത് അധികമായി ഒരു ചർമം തന്നെ നിയന്ത്രണാതീതമായി വളർന്ന് വരുകയും കണ്ണും മൂക്കും കാണാത്ത അവസ്ഥ സംജാതമാവുകയുമായിരുന്നു.

ഒന്നും ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം തങ്ങൾ മകളെയും കൊണ്ട് വീണ്ടും അവർക്കടുത്തേക്ക് പോയിട്ടില്ലെന്നാണ് ആമിന പറയുന്നത്.വളർന്നതോടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനായിരുന്നു ഖദീജ താൽപര്യപ്പെട്ടിരുന്നത്.സ്‌കൂളിൽ പോയിട്ടില്ലാത്ത ഖദീജ എല്ലാ കാര്യങ്ങളും തന്റെ രണ്ട് സഹോദരന്മാരിൽ നിന്നും മൂന്ന് സഹോദരിമാരിൽ നിന്നുമാണ് പഠിച്ചെടുത്തത്.തനിക്ക് മറ്റ് സുഹൃത്തുക്കളില്ലെന്നും കുടുംബം മാത്രമാണ് തന്റെ ഒരേയൊരു സുഹൃത്തെന്നുമാണ് ഖദീജ പറയുന്നത്.മാതാപിതാക്കന്മാരാണ് തന്റെ ലോകമെന്നും താൻ അപരിചിതരോട് സംസാരിക്കാറില്ലെന്നും ഖദീജ പറയുന്നു. ഇരുന്നും ചിന്തിച്ചും തന്റെ അമ്മയോട് ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്തും വീടിനടുത്ത് നടന്നും ചായ കുടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയും താൻ സന്തോഷത്തോടെ ജീവിക്കുകയാണെന്നാണ് ഖദീജ പറയുന്നത്.3000 പേരിൽ ഒരാൾക്കുണ്ടാകുന്ന രോഗം ബാധിച്ച് നരകയാതന അനുഭവിക്കുമ്പോഴും ഇവർ തനിക്ക് കിട്ടിയ ജീവിതത്തിൽ പൂർണ സംതൃപ്തയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP