Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളം നമ്പർ വൺ തന്നെ; നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി; ഏറ്റവും പിന്നിൽ ബീഹാറും; മുൻ വർഷത്തെ അപേക്ഷിച്ച് പുരോഗതി ഇല്ലാതെ ഗുജറാത്ത്

കേരളം നമ്പർ വൺ തന്നെ; നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി; ഏറ്റവും പിന്നിൽ ബീഹാറും; മുൻ വർഷത്തെ അപേക്ഷിച്ച് പുരോഗതി ഇല്ലാതെ ഗുജറാത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം തന്നെ നമ്പർ വൺ. നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ ഈ വർഷവും കേരളം ഒന്നാം സ്ഥാനം നിലനിർത്തി. 70 പോയിന്റോടെ സംസ്ഥാനങ്ങളിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡും ഒന്നാം റാങ്ക് നേടി. ഹിമാചൽ പ്രദേശിനാണ് രണ്ടാം സ്ഥാനം. ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നിവ മൂന്നാം സ്ഥാനം നേടി. ബിഹാർ, ജാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവയാണ് എസ്ഡിജി സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങൾ. ബിഹാറാണ് ഏറ്റവും പിന്നിൽ.

ഉത്തർപ്രദേശ്, ഒഡീഷ, സിക്കിം എന്നിവയ്ക്കു പുരോഗതിയുണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഗുജറാത്ത് ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യരംഗത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചതായി നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. 'വെള്ളം, ശുചിത്വം, വൈദ്യുതി, വ്യവസായം എന്നിവയിൽ ഇന്ത്യയുടെ സംയോജിത സ്‌കോർ 2018 ൽ 57 ൽ നിന്ന് 2019 ൽ 60 ആയി ഉയർന്നു. എന്നിരുന്നാലും, പോഷകാഹാരവും ലിംഗഭേദവും രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള മേഖലകളായി തുടരുന്നു. സർക്കാരിൽ നിന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമീപനം ആവശ്യമാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നാം സ്ഥാനത്തുള്ള അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നെണ്ണം 12 മേഖലകളിൽ രാജ്യ ശരാശരിയേക്കാൾ തുല്യമോ മികച്ചതോ ആയ സ്ഥാനം നിലനിർത്തുന്നു. മറ്റു രണ്ട് സംസ്ഥാനങ്ങളും 11 മേഖലകളിൽ മുന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP