Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷില്ലോങ്ങിലുള്ള 31 വിദ്യാർത്ഥികളെ നാളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ; ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നാട്ടിലെത്തുക സ്‌പൈസ് ജെറ്റ് വിമാനത്തിൽ

ഷില്ലോങ്ങിലുള്ള 31 വിദ്യാർത്ഥികളെ നാളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ; ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ നാട്ടിലെത്തുക സ്‌പൈസ് ജെറ്റ് വിമാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മേഘാലയിൽ കുടുങ്ങിപ്പോയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ഷില്ലോങ്ങിലുള്ള ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിലെ 31 മലയാളി വിദ്യാർത്ഥികളെ സംസ്ഥാന സർക്കാർ ഇടപെട്ട് നാട്ടിലെത്തിക്കും. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്താണ് ഇക്കാര്യം അറിയിച്ചത്.

സ്പൈസ് ജെറ്റ് അധികൃതരുമായി നടത്തിയ ചർച്ചയിൽ കുട്ടികളെ യാത്രാക്കൂലിയിൽ പരമാവധി ഇളവുകൾ നൽകി ഗുവാഹട്ടിയിൽ നിന്നും കൊച്ചിയിലെത്തിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 31 ടിക്കറ്റുകളും നൽകിക്കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.35 ന് ഗുവഹാട്ടിയിൽ നിന്നും പുറപ്പെട്ട് രാത്രി 9.15ന് കൊച്ചിയിലെത്തുന്ന സ്പൈസ്ജെറ്റ് (എസ്.ജി 605) വിമാനത്തിലാവും മലയാളി വിദ്യാർത്ഥികൾ എത്തിച്ചേരുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP