Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസവവേദനയുമായി അഞ്ച് ആശുപത്രികളിൽ ചെന്നെങ്കിലും പ്രവേശനം നിഷേധിച്ചതുകൊവിഡിന്റെ പേര് പറഞ്ഞ്; ബം​ഗളുരുവിൽ മലയാളി യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം

പ്രസവവേദനയുമായി അഞ്ച് ആശുപത്രികളിൽ ചെന്നെങ്കിലും പ്രവേശനം നിഷേധിച്ചതുകൊവിഡിന്റെ പേര് പറഞ്ഞ്; ബം​ഗളുരുവിൽ മലയാളി യുവതിക്ക് ഓട്ടോറിക്ഷയിൽ സുഖപ്രസവം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: അഞ്ച് ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതോടെ മലയാളി യുവതി പ്രസവിച്ചത് ഓട്ടോറിക്ഷയിൽ. ബെം​ഗളുരുവിലാണ് സംഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരനുഭവം. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്‌മിറ്റ്‌ ചെയ്യാൻ തയാറായില്ല. വിവിധ ആശുപത്രികളിൽ ചെന്നെങ്കിലും യുവതിയെ അഡ്‌മിറ്റ് ചെയ്യാൻ തയ്യാറായില്ല.

ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ശനിയാഴ്ച രാത്രിയാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് പോയത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി. തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. അഞ്ച് ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തും സമാനം അനുഭവമായിരുന്നു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോറിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.

പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എംഎൽഎ സമീർ അഹമ്മദ് ഖാൻ ധനസഹായം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP