Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാടക നിരക്കിനെ ചൊല്ലി തർക്കം; നവി മുബൈയിലെ കേരള ഹൗസിന് ജപ്തി നോട്ടീസ്

വാടക നിരക്കിനെ ചൊല്ലി തർക്കം; നവി മുബൈയിലെ കേരള ഹൗസിന് ജപ്തി നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നവി മുംബൈ വാഷിയിലുള്ള കേരള ഹൗസിന് ജപ്തി നോട്ടീസ്. താണെ സിവിൽ കോടതിയാണ് ജപ്തി നോട്ടീസ് നൽകിയത്. കേരള കര കൗശല കോർപറേഷൻ വിപണന കേന്ദ്രമായ കൈരളിയും സൊമാനി ഗ്രൂപ്പും തമ്മിലുള്ള തർക്കമാണ് ജപ്തി നോട്ടീസിലെത്തിയത്. ഇവർ തമ്മിൽ വാടക കുടിശ്ശികയെച്ചൊല്ലി 17 വർഷത്തെ തർക്കമായിരുന്നു.കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24 ന് കോടതി നോട്ടീസ് അയച്ചിരുന്നു.

എന്നാൽ നോട്ടീസ് അയച്ചിട്ടും കേരള സർക്കാർ പ്രതിനിധി കോടതിയിൽ ഹാജരായില്ല. 1998 മുതൽ 2006 വരെ കൈരളി പ്രവർത്തിച്ചിരുന്നത് സൊമാനി ഗ്രൂപ്പിന്റെ നരിമാൻ പോയന്റിലുള്ള കെട്ടിടത്തിലായിരുന്നു. പിന്നീട് പ്രദേശത്തെ അടിസ്ഥാന വാടക നിരക്ക് വർധിപ്പിച്ചു. എന്നാൽ വാടക നിരക്ക് വർധിപ്പിച്ചിട്ടും 1998 ലെ കരാർ പ്രകാരമുള്ള വാടകയാണ് കൈരളി കൊടുത്തിരുന്നത്. ഇതിന്റെ പേരിലുള്ള തർക്കമാണ് കോടതിയിൽ എത്തിച്ചത്.

കൈരളി നിലവിൽ 6.47 കോടി രൂപ നൽകാനുണ്ടെന്ന് സൊമാനി ഗ്രൂപ്പ് പറഞ്ഞു. 2003 ൽ തരാനുണ്ടായിരുന്നത് മൂന്ന് കോടിയോളമായിരുന്നു. കോടതി നടപടികളെ കേരളം ഗൗരവത്തോടെ കണ്ടില്ലെന്ന ആരോപണമുണ്ട്. കൂടാതെ കോടതി ഹാജരാകാൻ ആവശ്യപ്പെട്ട സമയത്തും ഹാജരായില്ല. 2009 മുതൽ കൈരളി കേരള ഹൗസിലാണ് പ്രവർത്തിച്ചിരുന്നത്. കൈരളി കേരള സർക്കാരിന്റെതായതിനാലാണ് കേരള ഹൗസിന് കോടതി ജപ്തി നോട്ടീസ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP