Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 9102 കേസുകൾ; ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 9102 കേസുകൾ; ഏഴ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 1,06,76,838 ആയി വർധിച്ചു. 15,901 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇപ്പോൾ 1,77,266 സജീവ കേസുകളുണ്ട്. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ആകെ മരണം 1,53,587 ആണ്.

പതിനായിരത്തിലേറെ കോവിഡ് രോഗികൾ ഇപ്പോൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദക്ഷിണേന്ത്യയിൽ പ്രതിദിന കോവിഡ് മരണം ഇപ്പോൾ ഏറ്റവും കൂടുതലും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണ്. തമിഴ്‌നാട്ടിൽ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. കേരളത്തിൽ ഇപ്പോഴും 70859 രോഗികളുണ്ട്.

ജാഗ്രത കൈവിട്ടതോടെ കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ ആറിരട്ടിയായി. കഴിഞ്ഞ ആഴ്ചയിൽ മാത്രം കേരളത്തിലെ കോവിഡ് സ്ഥിരീകരിച്ചത് 42430 പേർക്കാണ്. ജനുവരി രണ്ടാംവാരത്തിൽ 36700 പേർക്കാണ് രോഗം ബാധിച്ചത്. 15 ശതമാനം വർധനയാണ് ഒരാഴ്ചയ്ക്കിടെ ഉണ്ടായത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കണക്കും ഞെട്ടിക്കുന്നതാണ്.

എറണാകുളം ജില്ലയിലാണ് രോഗികൾ പെരുകുന്നത്. കോട്ടയം, കൊല്ലം, കണ്ണൂർ, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിലും രോഗികളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയാണ്. കണ്ണൂരിൽ ഒരാഴ്ചകൊണ്ട് 40 ശതമാനത്തിലധികമാണ് രോഗികളുടെ വർധന. തിരുവനന്തപുരത്താകട്ടെ 33ശതമാനത്തിന്റെ വർധനവാണുണ്ടായത്.

ഒന്നരമാസത്തിനുശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ന് മുകളിലായെന്നതും ഗുരുതര പ്രതിസന്ധിയാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയശരാശരി 2 ആണെന്നിരിക്കെയാണ് സംസ്ഥാനത്തെ ഈ കുതിച്ചുകയറ്റം. സംസ്ഥാനത്തെ പല ജില്ലകളിലും ടിപിആർ 12ന് മുകളിലാണ്. വയനാട്ടിലത് 14.8 ഉം കോട്ടയത്ത് 14.1 ഉം ആണ് നിരക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP