Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിസന്ധിയെ വകവയ്ക്കാതെ നടത്തിയ രക്ഷാ ദൗത്യം;യമനിലും രക്ഷാ പ്രവർത്തനത്തിൽ നേടിയത് ആദരവ്; കരിപ്പൂർ ദുരന്തത്തിലും സാജുവിന് ദുരന്തമുഖത്തെ നിയോഗം; എയർ ഇന്ത്യാ ക്യാബിൻ ക്രൂവായ സാജു പറയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിൽനിന്നും കോവിഡ് വ്യാപിച്ച ജർമനിയിൽനിന്നുമെല്ലാം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ദൗത്യത്തിലായിരുന്നു നേരത്തേ സാജു കുരുവിള. എന്നാലിക്കുറി നിയോഗിക്കപ്പെട്ടത് സ്വന്തം നാട്ടിലേക്കുതന്നെ. വെള്ളിയാഴ്ച രാത്രി 11-ഓടെ എയർ ഇന്ത്യയിൽ ചീഫ് ക്യാബിൻ ക്രൂവായ സാജുവിന് കരിപ്പൂരിലേക്ക് പറക്കാൻ വിളിവന്നു. ഹിന്ദിക്കുപുറമേ മലയാളവും അറിയാമെന്നതുകൊണ്ടാണ് ഡൽഹിമലയാളിയായ സാജുവിനെ കേരളത്തിലേക്കുള്ള ദൗത്യസംഘത്തിൽ ഉൾപ്പെടുത്തിയത്. ക്യാബിൻ ക്രൂവിലെ ഏകമലയാളിയായിരുന്നു സാജു.

ദുരന്തത്തിന്റെ ഞെട്ടൽ മാറുംമുമ്പേ സാജുവും സംഘവും ഡൽഹിയിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിലേക്ക് തിരിച്ചു. അപകടത്തിൽപ്പെട്ട യാത്രക്കാരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് സൗകര്യങ്ങളേർപ്പെടുത്തുക, യാത്രക്കാരുടെ ബാഗേജുകൾ കൃത്യമായി തരംതിരിച്ചയക്കുക, പരിക്കേറ്റവരുടെ കാര്യങ്ങൾക്ക് ആശുപത്രിയുമായി ബന്ധപ്പെടുക തുടങ്ങിയവയായിരുന്നു പ്രധാന ജോലികൾ.

വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ (ഡി.ജി.സി.എ.) ഉദ്യോഗസ്ഥർ, എയർഇന്ത്യാ ജീവനക്കാർ തുടങ്ങി നാൽപ്പതോളംപേരാണ് പ്രത്യേക ദൗത്യത്തിനായി ഡൽഹിയിൽനിന്നെത്തിയത്.

2015-ൽ യെമൻ ദൗത്യം പൂർത്തിയാക്കിയ സാജു ഉൾപ്പെടെയുള്ള എയർ ഇന്ത്യ ജീവനക്കാരെ കേന്ദ്രസർക്കാർ പ്രത്യേകം ആദരിച്ചിരുന്നു. ആലപ്പുഴ കാവാലം സ്വദേശിയായ സാജു (37) പതിനഞ്ചുവർഷമായി എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂവാണ്. ഭാര്യ ബിൻസിക്കും മകൾ ജൊവാനുമൊപ്പം ഡൽഹി ദ്വാരകയിലായിരുന്നു താമസം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP