Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്; ഉയർന്ന അംഗീകാരം സമഗ്ര സംഭാവനയ്ക്ക്

ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്; ഉയർന്ന അംഗീകാരം സമഗ്ര സംഭാവനയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പ്രമുഖ സാഹിത്യനിരൂപക ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌ക്കാരം. സാഹിത്യ രംഗത്ത് ജീവിച്ചിരിക്കുന്നവരിൽ മുതിർന്ന പ്രതിഭാധനർക്ക് അക്കാഡമി നൽകുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഫെല്ലോഷിപ്പ്. മലയാള സാഹിത്യത്തിൽ നിന്ന് ഫെല്ലോഷിപ്പ് ലഭിക്കുന്ന ആറാമത്തെ വ്യക്തിയാണ് ലീലാവതി ടീച്ചർ. ഇത്തവണ ഏഴു പേർക്ക് നൽകാനാണ് അക്കാഡമി എക്‌സിക്യൂട്ടീവ് തീരുമാനിച്ചിട്ടുള്ളത്.

2013ൽ എം ടി വാസുദേവൻ നായർക്കാണ് ഇതിന് മുൻപ് മലയാള സാഹിത്യത്തിൽ നിന്ന് അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്. വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, എൻ. ബാലാമണിയമ്മ, കോവിലൻ എന്നിവരും നേരത്തെ ഫെല്ലോഷിപ്പിന് അർഹരായിട്ടുണ്ട്. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌ക്കാരം സുധാകരൻ രാമന്തളിയുടെ ശിഖരസൂര്യൻ എന്ന കന്നഡ നോവൽ വിവർത്തനത്തിന് ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP