Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരം; കോടിക്കണക്കിന് ആളുകളുടെ വിശ്വാസ കേന്ദ്രമാണത് എന്നും കെജ്‌രി വാൾ; നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡൽഹി മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത് ട്വിറ്ററിൽ

നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരം; കോടിക്കണക്കിന് ആളുകളുടെ വിശ്വാസ കേന്ദ്രമാണത് എന്നും കെജ്‌രി വാൾ; നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഡൽഹി മുഖ്യമന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത് ട്വിറ്ററിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിഖുകാർക്കെതിരേയുള്ള യാതൊരു അതിക്രമവും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ വ്യക്തമാക്കി. പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ടവർക്കെതിരെ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

'നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക നേരെയുണ്ടായ ആക്രമണം ലജ്ജാകരമാണ്. കോടിക്കണക്കിന് ആളുകളുടെ വിശ്വാസ കേന്ദ്രമാണത്. സിഖുകാർക്കെതിരേയുള്ള അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കരുത്. കുറ്റക്കാർക്കെതിരേ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം' - കെജ്രിവാൾ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച പാക്കിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ ജനക്കൂട്ടം ഗുരുദ്വാരയ്ക്കുനേരെ കല്ലേറ് നടത്തുകയും വിദ്വേഷകരമായ മുദ്രാവാദ്യം വിളിക്കുകയും ചെയ്തിരുന്നു. ഈ സമയം നിരവധി വിശ്വാസികൾ ഗുരുദ്വാരയ്ക്കുള്ളിലുണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗുരുദ്വാര പതിയുടെ മകളായ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും മതപരിവർത്തനം നടത്തുകയും ചെയ്ത മുഹമ്മദ് ഹസന്റെ കുടുംബമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത് എന്നാണ് വിവരം. സംഭവത്തിൽ പാക്കിസ്ഥാനിലും പ്രതിഷേധം ശക്തമാകുകയാണ്.

അക്രമണത്തിന് പിന്നാലെ ശനിയാഴ്ച ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈ കമ്മീഷൻ ഓഫീസിന് മുന്നിൽ സിഖ് വിഭാഗക്കാർ വലിയ പ്രതിഷേധ പരിപാടി നടത്തിയിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാക് ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ശിരോമണി അകാലിദൾ തുടങ്ങിയവർ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. സിഖ് ക്ഷേത്രങ്ങളുടെ പരിപാലന സമിതിയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) നാലംഗ സംഘത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സിഖ് കുടുംബങ്ങളെയും പാക്ക് പഞ്ചാബ് ഗവർണറെയും മുഖ്യമന്ത്രിയെയും കാണുമെന്നും അവർ അറിയിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സമാധാനം പാലിക്കണമെന്ന് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നത് യാഥാർഥ്യമാണെന്ന് ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് ബാദൽ ട്വീറ്റിലൂടെ പറഞ്ഞു. ഈ ആക്രമണവും അതുതന്നെയാണ് കാണിക്കുന്നത്. ഇത്രയും പീഡനങ്ങൾ സഹിച്ചു വരുന്ന വിഭാഗത്തിന് അവകാശങ്ങൾ നൽകുക എന്ന മനുഷ്യത്വപരമായ കാര്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കാർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനും കോൺഗ്രസിനും എങ്ങനെ കഴിയുന്നുവെന്നും ബാദൽ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP