Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

ഡൽഹി ആശുപത്രിയിലെത്തി സത്യേന്ദർ ജെയിനിനെ കണ്ട് അരവിന്ദ് കെജ്‌രിവാൾ; ധീരനായ മനുഷ്യനൊപ്പം എന്ന അടിക്കുറിപ്പിൽ ചിത്രം പങ്കുവെച്ചു

ഡൽഹി ആശുപത്രിയിലെത്തി സത്യേന്ദർ ജെയിനിനെ കണ്ട് അരവിന്ദ് കെജ്‌രിവാൾ; ധീരനായ മനുഷ്യനൊപ്പം എന്ന അടിക്കുറിപ്പിൽ ചിത്രം പങ്കുവെച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുൻ മന്ത്രി സത്യേന്ദർ ജെയിനിനെ ലോക് നായിക് ആശുപത്രിയിൽ സന്ദർശിച്ചു. തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴിഞ്ഞു വീണതിനെ തുടർന്നാണ് ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കെജ്രിവാൾ ഇന്ന് അദ്ദേഹത്തെ കാണാനെത്തിയത്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കെജ്രിവാൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ''ധീരനായ മനുഷ്യനൊപ്പം....ഹീറോ'-എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. ചിത്രങ്ങളിൽ ജെയിനിന്റെ തലക്ക് ബാൻഡേജും ഇടതുകൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുന്നതു കാണാം.

കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ജെയിനിന് ഒരു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ജെയിനിന് സുപ്രീംകോടതി ആറാഴ്ചത്തെ ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവിൽ സംസ്ഥാനം വിട്ടുപോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയിരുന്നു.

2015 നും 2017നുമിടെ സത്യേന്ദർ ജെയിൻ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. സിബിഐയുടെ പരാതിയിലാണ് അദ്ദേഹത്തിനെതിരെ ഇ.ഡി കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ജെയിൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP