Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവിൽ കാണാൻ കഴിഞ്ഞോ? 2000 രൂപ നോട്ട് കൊണ്ട് ഗുണം കൈക്കൂലിക്കാർക്ക് മാത്രം; കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെജ് രിവാൾ

കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവിൽ കാണാൻ കഴിഞ്ഞോ? 2000 രൂപ നോട്ട് കൊണ്ട് ഗുണം കൈക്കൂലിക്കാർക്ക് മാത്രം; കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെജ് രിവാൾ

ന്യൂഡൽഹി: 500,1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ കെജ് രിവാൾ.

നോട്ടുകൾ അസാധുവാക്കിയതുകൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു.നിരവധി വിദഗ്ധരുമായി താൻ സംസാരിച്ചുവെന്നും 1000 ത്തിന് പകരം 2000 രൂപയുടെ നോട്ട് കൊണ്ടുവന്നാൽ കള്ളപ്പണം എങ്ങനെ തടയാമെന്ന് അവർക്കാർക്കും വിശദീകരിക്കാൻ സാധിച്ചില്ലെന്നും കെജ് രിവാൾ പറഞ്ഞു.

ഇതുകൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനാവില്ല. എതെങ്കിലും കള്ളപ്പണക്കാരനെയോ പണക്കാരനേയോ ബാങ്കിനു മുന്നിലെ ക്യൂവിൽ കാണാൻ കഴിഞ്ഞോ? പാവപ്പട്ട കച്ചവടക്കാരും റിക്ഷ വലിക്കുന്നവരും ഓട്ടോ റിക്ഷാ ഡ്രൈവർമാരും കർഷകരും സാധാരണ ജോലിക്കാരുമാണ് നോട്ട് മാറാൻ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. ഈ ആളുകളാണോ കള്ളപ്പണക്കാർ? അദ്ദേഹം ചോദിച്ചു.

പുതിയ 2000 രൂപാ നോട്ടുകൊണ്ട് പ്രയോജനം ലഭിക്കുന്നത് കൈക്കൂലി വാങ്ങുന്നവർക്കും കൊടുക്കുന്നവർക്കുമാണെന്നും കെജ് രിവാൾ പറഞ്ഞു. മുമ്പ് ആയിരത്തിന്റെ 100 നോട്ടുകൾ വാങ്ങിയിരുന്നവർക്ക് ഇപ്പോൾ രണ്ടായിരത്തിന്റെ 50 നോട്ടുകൾ വാങ്ങിയാൽ മതി. അതാണ് പുതിയ നോട്ടിന്റെ പ്രയോജനം. അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ സുഹൃത്തുക്കൾക്ക് സർക്കാരിന്റെ നീക്കത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരിക്കണമെന്നും അവർ പണം വിദേശത്തേക്ക് കടത്തുകയോ ഇവിടെ സ്ഥലമോ സ്വർണമോ വാങ്ങിയിരിക്കാമെന്നും കെജ് രിവാൾ ആരോപിച്ചു.

യുപിഎ സർക്കാരിന്റെ കാലത്ത് സ്വിസ് ബാങ്ക് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ 648 ഇന്ത്യാക്കാരുടെ പേരുകൾ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ 648 പേരെ അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രി ഉത്തരവിടുകയാണെങ്കിൽ രാജ്യത്തെ കള്ളപ്പണത്തിന്റെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. എന്നാൽ ബിജെപി ഒരിക്കലും അത് ചെയ്യില്ലെന്നും അവർ ബിജെപിക്ക് വേണ്ടപ്പെട്ടവരാണെന്നും കെജ് രിവാൾ ആരോപിച്ചു.

500, 1000 രൂപാ നോട്ടുകൾ പൂർണമായും നിർത്തലാക്കുകയായിരുന്നുവെങ്കിൽ പിന്തുണ നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP