Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും; സഹായ ഹസ്തവുമായി കെജ്രിവാൾ

കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും; സഹായ ഹസ്തവുമായി കെജ്രിവാൾ

സ്വന്തം ലേഖകൻ

ഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വേദനാജനകമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പലകുടുംബങ്ങളിലും ഒന്നിലധികം പേർ മരണപ്പെടുന്ന സാഹചര്യം ആണുണ്ടായത്. നിരവധി കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന ഈ സർക്കാർ മനസിലാക്കുന്നു. അവർക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകാൻ തയ്യാറാണ്. കെജ്രിവാൾ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇന്ന് 8500 കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP