Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

കെജ്രിവാളിന്റെ ഭാഗ്യദിനമായി ഭാര്യയുടെ ജന്മദിനം; ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടും അധികാരം പിടിച്ചത് സുനിത കെജ്രിവാളിന്റെ ജന്മദിനത്തിൽ; വിജയം പാർട്ടി ഓഫീസിൽ കേക്ക് മുറിച്ചു പരസ്പ്പരം നൽകി ആഘോഷിച്ചു കെജ്രിവാളും ഭാര്യയും

കെജ്രിവാളിന്റെ ഭാഗ്യദിനമായി ഭാര്യയുടെ ജന്മദിനം; ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടും അധികാരം പിടിച്ചത് സുനിത കെജ്രിവാളിന്റെ ജന്മദിനത്തിൽ; വിജയം പാർട്ടി ഓഫീസിൽ കേക്ക് മുറിച്ചു പരസ്പ്പരം നൽകി ആഘോഷിച്ചു കെജ്രിവാളും ഭാര്യയും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 63 സീറ്റുകളുമായി ആം ആദ്മി പാർട്ടി മുന്നേറുമ്പോൾ അരവിന്ദ് കെജ്രിവാളിന് ആഘോഷിക്കാൻ ഒന്നിലേറെ കാര്യങ്ങൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ ജന്മദിനം കൂടിയാണിന്ന്. പാർട്ടി പ്രവർത്തകരും നേതാക്കളും സാക്ഷിയായി കേജ്രിവാളും ഭാര്യയും കേക്ക് മുറിച്ച് പരസ്പരം നൽകി ആഘോഷിച്ചു.

Stories you may Like

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഭർത്താവിനുവേണ്ടി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു കെജ്രിവാളിന്റെ ഭാര്യ സുനിത. ഈ 54 കാരിക്ക് നിരവധിപ്പേരാണ് ട്വിറ്ററിൽ ജന്മദിനാശംസകൾ അറിയിച്ചത്. 'ജന്മദിനാശംസകൾ സുനിതാ മാം. കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ നേരുന്നു. ഞങ്ങളുടെ ഹീറോയുടെ പിൻബലം നിങ്ങളാണ്. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.' അനിൽ സിവാക് എന്നയാൾ ട്വിറ്ററിൽ കുറിച്ചു.

'ജന്മദിനം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിനം. ജന്മദിനാശംസകൾ സുനിതാ മാം. ഇന്നത്തെ ദിവസം അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ ശക്തി നിങ്ങളും.' എന്ന് ജോൺ റയാൻ എന്നയാൾ കുറിപ്പിൽ പറയുന്നു. ഇന്ത്യൻ റെവന്യൂ സർവ്വീസ് ഉദ്യോഗസ്ഥയാണ് സുനിത കെജ്രിവാൾ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കെജ്രിവാളും ഇവിടുത്തെ ഉദ്യോഗസ്ഥനായിരുന്നു.

ഫെബ്രുവരി എട്ട് തെരഞ്ഞെടുപ്പ് ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോ സുനിത ട്വീറ്റ് ചെയ്തിരുന്നു. ആദ്യമായിട്ടാണ് മകൻ വോട്ട് രേഖപ്പെടുത്തുന്നതെന്ന കാര്യവും കൂട്ടിച്ചേർത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു സുനിത. ആംആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം ഓരോ വീടും കയറിയിറങ്ങിയാണ് ഇവർ പ്രചരണത്തിൽ പങ്കാളിയായത്.

'ജനങ്ങൾ ബിജെപിക്കാർക്ക് ഉചിതമായ മറുപടി നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇരുപത്തഞ്ച് വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. സാമൂഹ്യസേവനത്തോട് വലിയ അഭിനിവേശമാണ് തനിക്ക് എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തെക്കുറിച്ച് ബിജെപിക്കാർ പറയുന്നതെല്ലാം കള്ളമാണെന്ന് ജനങ്ങൾക്കറിയാം. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുമോ എന്ന ഭയം മൂലമാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത് ' എന്ന് ഒരിക്കൽ ഒരു ബിജെപി നേതാവ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചപ്പോൾ സുനിത കെജ്രിവാൾ പ്രതികരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP