Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലെത്തുക രാജസ്ഥാനിൽ നിന്നും; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് എഐസിസി ജനറൽ സെക്രട്ടറി പദവും; കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രാജ്യസഭയിലേക്ക മത്സരിക്കുന്ന ഒമ്പത് പേരുടെ പട്ടിക

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലെത്തുക രാജസ്ഥാനിൽ നിന്നും; രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന് എഐസിസി ജനറൽ സെക്രട്ടറി പദവും; കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രാജ്യസഭയിലേക്ക മത്സരിക്കുന്ന ഒമ്പത് പേരുടെ പട്ടിക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളിയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്. രാജ്യസഭയിലേക്ക് വരുന്ന ഒഴിവുകളിൽ മത്സരിക്കുന്നവരുടെ പട്ടിക കോൺഗ്രസ് പുറത്ത് വിട്ടതോടെയാണ് കെ സി വേണുഗോപാൽ മത്സരിക്കുമോ എന്ന ആശങ്കകൾക്ക് വിരാമമായത്. നിലവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. അതേസമയം, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി മത്സരിക്കുന്ന ഒമ്പത് പേരുടെ പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്ത് വിട്ടത്. ദിഗ് വിജയ് സിങ്, ഫൂൽ സിങ് ബരയ്യ എന്നിവർ മധ്യപ്രദേശിൽ നിന്ന് മത്സരിക്കും. നീരജ് ദംഗിയാണ് രാജസ്ഥാനിൽ നിന്നുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി. ഛത്തിസ്ഗഡിൽ നിന്ന് കെ.ടി.എസ് തുൾസി, ഫുലോ ദേവി നേദാം, ഝാർഗണ്ഡിൽ നിന്ന് ശഹ്‌സാദാ അൻവർ, മഹാരാഷ്ട്രയിൽ നിന്ന് രാജീവ് സതവ്, മേഘാലയയിൽ നിന്ന് കെന്നഡി കോർണിലിയസ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

ഐ ഗ്രൂപ്പിലെ തിരുത്തൽവാദി യുവതുർക്കിയായി രാഷ്ട്രീയജീവിതം തുടങ്ങിയ കെ സി വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് പിന്നീട് ഉയർന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായതോടെ ഗ്രൂപ്പിനതീതമായ പരിവേഷം കാത്തുസൂക്ഷിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് ഇടയ്‌ക്കൊരു കൈ നോക്കിയെങ്കിലും പിന്നീട് എഐസിസി നിയോഗിച്ച ദൗത്യത്തിലേക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചു.

രാഷ്ട്രീയ ജീവിതത്തിൽ ഏറെക്കാലവും ഡൽഹി കേന്ദ്രീകരിച്ചാണ് കെ സി വേണുഗോപാൽ പ്രവർത്തിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് വ്യക്തിപരമായി താൽപ്പര്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള അടുത്ത ബന്ധം, ഒന്നാം യുപിഎ സർക്കാരിലും രണ്ടാം യുപിഎ സർക്കാരിലുമുള്ള ഭരണപരിചയം, കർണ്ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മികച്ച പ്രകടനം, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഭാഷാ സ്വാധീനം എന്നിങ്ങനെ കെ സി വേണുഗോപാലിനെ ഹൈക്കമാന്റിന്റെ പ്രിയപ്പെട്ട തെരഞ്ഞെടുപ്പാകുന്നതിന് നിരവധി ഘടകങ്ങളുണ്ട്. സോളാർ വിവാദം ഒഴിച്ച് വൻ വിവാദങ്ങളിലൊന്നും കെ സിയുടെ രാഷ്ട്രീയ ജീവിതം പെട്ടുപോയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP