Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടേയും ബിജെപി.യുടേയും ഐ.ടി സെല്ലിനല്ലാതെ മാറ്റാർക്കാണ് സോഷ്യൽ മീഡിയ സ്വാധീനംവെച്ച് വ്യാജ വാർത്തകൾ ഉണ്ടാക്കാൻ പറ്റുക; ഡൽഹി കലാപത്തിൽ പങ്കാരോപിച്ച് കരിനിയമം ചുമത്തി ജെ.എൻ.യു വിദ്യാർത്ഥി ആയിരുന്ന ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐ.എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഉമർ ഖാലിദിനും മറ്റുള്ളവർക്കും വേണ്ടി ഉയരുന്നത് ഡൽഹി പൊലീസിന്റെ കള്ളത്തരത്തിന് സാക്ഷിയായ ഇന്ത്യൻ ജനതയുടെ ശബ്ദമാണെന്ന് സിപിഐ.എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ. മറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഉയർന്നുവരുന്ന ശബ്ദം ഒരു ഐ.ടി സെല്ലിന്റേതും അല്ലെന്നും അവർ പറഞ്ഞു.

മോദിയുടേയും ബിജെപി.യുടേയും ഐ.ടി സെല്ലിനല്ലാതെ മാറ്റാർക്കാണ് സോഷ്യൽ മീഡിയ സ്വാധീനംവെച്ച് വ്യാജ വാർത്തകൾ ഉണ്ടാക്കാൻ പറ്റുകയെന്നും കവിതാ കൃഷ്ണൻ ചോദിച്ചു.ജെ.എൻ.യു മുൻ വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേമാണ് ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്.ഡൽഹി പൊലീസ് ഉമറിനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ ബിജെപി അനുകൂലരായ ഒരു വിഭാഗം

ജെ.എൻ.യു വിദ്യാർത്ഥി ആയിരുന്ന ഉമർ ഖാലിദിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ശനിയാഴ്ച ഡൽഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫീസിൽ ഞായറാഴ്ച എത്താൻ നിർദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമർ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP