Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പൊലീസിനൊപ്പം വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ആ ചുവന്ന കുപ്പായക്കാരൻ ആര്? ആരെങ്കിലും പറഞ്ഞു തരുമോ? ജീൻസും സ്പോർട്സ് ഷൂവും ചുവന്ന കുപ്പായവും ഹെൽമറ്റും ധരിച്ച് പെൺകുട്ടികളെ നീളൻ വടികൊണ്ട് അടിക്കാനൊരുങ്ങുന്ന ആളിന്റെ ചിത്രം പോസ്റ്റു ചെയ്തു കട്ജുവിന്റെ ചോദ്യം

പൊലീസിനൊപ്പം വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ആ ചുവന്ന കുപ്പായക്കാരൻ ആര്? ആരെങ്കിലും പറഞ്ഞു തരുമോ? ജീൻസും സ്പോർട്സ് ഷൂവും ചുവന്ന കുപ്പായവും ഹെൽമറ്റും ധരിച്ച് പെൺകുട്ടികളെ നീളൻ വടികൊണ്ട് അടിക്കാനൊരുങ്ങുന്ന ആളിന്റെ ചിത്രം പോസ്റ്റു ചെയ്തു കട്ജുവിന്റെ ചോദ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പൊലീസുകാരൻ ആരെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. നുഴഞ്ഞു കയറിയ എബിവിപിക്കാരനാണ് ഒപ്പമുള്ളതെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വ്യക്തതയും കൈവന്നിട്ടില്ല താനും. ഇതിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ചുവന്ന കുപ്പായക്കാരൻ ആരാണെന്നു ചോദിച്ച് മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു രംഗത്തെത്തി.

സർവ്വകലാശാലയുടെ അകത്തു കയറി വിദ്യാർത്ഥികളെ അടിച്ചമർത്തിയവരിൽ പൊലീസുകാർ മാത്രമല്ല ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് കട്ജുവിന്റെ ചോദ്യം. പൊലീസ് പള്ളിയിൽ കയറി ഇമാമിനെ മർദ്ദിച്ചതായി സുരക്ഷ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ആ ചുവന്ന കുപ്പായക്കാരൻ ആര്? മുഖം മറച്ച് ജാമിയയിലെ വിദ്യാർത്ഥികളെ പൊലീസിനൊപ്പം തല്ലിച്ചതച്ച യൂണിഫോമിലല്ലാത്ത അയാൾ ആരെന്നു ആരെങ്കിലും പറഞ്ഞു തരുമോ?- കട്ജു ട്വിറ്ററിൽ കുറിച്ചു.

ജീൻസും സ്പോർട്സ് ഷൂവും ചുവന്ന കുപ്പായവും ഹെൽമറ്റും ധരിച്ച് പെൺകുട്ടികളെ നീളൻ വടികൊണ്ട് അടിക്കാനൊരുങ്ങുന്നയാളിന്റെ ചിത്രവും കട്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇയാളുടെ ദൃശ്യങ്ങളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP