Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കത്വ പീഡനക്കേസിൽ വിചാരണ ഇന്ന് മുതൽ; കേസിൽ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെ നിയമിച്ച് ജമ്മുകശ്മീർ സർക്കാർ; ഹിന്ദു- മുസ്ലിം വർഗീയ പ്രശ്നമായി കേസ് വളരാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ നിയോഗിച്ചത് സിഖ് മതസ്ഥരായ പബ്ലിക്ക് പ്ലോസിക്യൂട്ടർമാരെ

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന കത്വ പീഡനക്കേസിൽ വിചാരണ ഇന്ന് മുതൽ; കേസിൽ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെ നിയമിച്ച് ജമ്മുകശ്മീർ സർക്കാർ; ഹിന്ദു- മുസ്ലിം വർഗീയ പ്രശ്നമായി കേസ് വളരാൻ സാധ്യതയുള്ളതിനാലാണ് സർക്കാർ നിയോഗിച്ചത് സിഖ് മതസ്ഥരായ പബ്ലിക്ക് പ്ലോസിക്യൂട്ടർമാരെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: രാജ്യം മുഴുവനും പ്രതിഷേധ ജ്വാല ഉയർന്ന കത്വ പീഡനക്കേസിൽ ഇന്ന് വിചാരണ തുടങ്ങും. കേസിൽ എട്ട് പ്രതികളാണ് ഉള്ളത്. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. അതിനാൽ ഇയാൾ ഒഴികെയുള്ള മറ്റ് ഏഴുപേരുടെയും വിചാരണ സെഷൻസ് കോടതിയിലും പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നടക്കും. കേസിൽ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെ ജമ്മുകശ്മീർ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസിൽ സർക്കാരിന് വേണ്ടി ഹാജരാകാൻ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു- മുസ്ലിം വർഗീയ പ്രശ്നമായി കേസ് വളരാൻ സാധ്യതയുള്ളതിനാലാണ് രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയോഗിച്ചിരിക്കുന്നത്.

കേസിൽ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെ ജമ്മുകശ്മീർ സർക്കാർ നിയോഗിച്ചിട്ടുണ്ട്. സിഖ് മതസ്ഥരെയാണ് കേസിൽ സർക്കാരിന് വേണ്ടി ഹാജരാകാൻ നിയോഗിച്ചിട്ടുള്ളത്. ഹിന്ദു- മുസ്ലിം വർഗീയ പ്രശ്നമായി കേസ് വളരാൻ സാധ്യതയുള്ളതിനാലാണ് രണ്ടുവിഭാഗത്തിലും പെടാത്ത രണ്ടുപേരെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയോഗിച്ചിരിക്കുന്നത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് റെക്കോർഡ് വേഗത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെർവാൾ സമൂഹത്തിൽ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

പെൺകുട്ടിയെ പീഡിപ്പിക്കാനായി ഉപയോഗിച്ച ക്ഷേത്രത്തിന്റെ കെയർ ടേക്കറാണ് മുഖ്യ ആസൂത്രകൻ. സഞ്ജി റാം, ഇയാളുടെ ബന്ധു, പൊലീസുദ്യോഗസ്ഥനായ ദീപക് ഖജൗരിയ, സുരേന്ദർ വെർമ, പർവേഷ് കുമാർ, വിശാൽ ജംഗോത്ര, ഒരു പ്രായപൂർത്തിയാകാത്തയാൾ തുടങ്ങിയവരാണ് പ്രതികൾ. എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. പ്രതികളിൽ നിന്ന് പണം വാങ്ങി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് കോൺസ്റ്റബിളായ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുത്ത എന്നിവരേയും പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിനൊടുവിൽ കൊല്ലപ്പെടുന്നത്.

കത്വയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ ജമ്മു കാഷ്മീരിനു പുറത്തുനടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. കേസിലെ വിചാരണ അതിവേഗ കോടതിയിൽ വേണമെന്നു ശനിയാഴ്ച ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP