Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കസ്തൂരി രംഗൻ വിഷയത്തിൽ കേരളത്തിനു വീണ്ടും തിരിച്ചടി; ജനവാസ പ്രദേശങ്ങളുടെ അതിർത്തി നിർണയം സംബന്ധിച്ചു സംസ്ഥാനം നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്നു കേന്ദ്രം

കസ്തൂരി രംഗൻ വിഷയത്തിൽ കേരളത്തിനു വീണ്ടും തിരിച്ചടി; ജനവാസ പ്രദേശങ്ങളുടെ അതിർത്തി നിർണയം സംബന്ധിച്ചു സംസ്ഥാനം നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലെന്നു കേന്ദ്രം

ന്യൂഡൽഹി: കസ്തൂരി രംഗൻ വിഷയത്തിൽ കേരളത്തിനു വീണ്ടും തിരിച്ചടി. വിഷയത്തിൽ കേരളത്തിന്റെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജനവാസകേന്ദ്രങ്ങളുടെ അതിർത്തി നിർണ്ണയം തൃപ്തികരമല്ലെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ കേരളത്തിൽനിന്നുള്ള എംപിമാരുമായുള്ള ചർച്ചയിൽ അറിയിക്കുകയായിരുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി അടുത്തമാസം ചർച്ചനടത്തുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരാണു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കസ്തൂരി രംഗൻ റിപ്പോർട്ടിന്മേൽ സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ട് കേന്ദ്രം അംഗീകരിച്ചു എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ, റിപ്പോർട്ടിന്മേൽ ഇനിയും ചർച്ചകൾ വേണ്ടി വരുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകൾ വരുത്തേണ്ടി വരുമെന്നും അതിനുശേഷം മാത്രമേ അന്തിമ തീരുമാനമാകുകയുള്ളൂ എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ റിപ്പോർട്ടിന്മേൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർക്കിടയിൽ വിയോജിപ്പുകൾ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP