Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച മൂന്നുപേരെയും ബജ്‌റംഗ്ദൾ പ്രവർത്തകർ പഞ്ഞിക്കിട്ടത് കോടതിക്കുള്ളിൽ വെച്ച്; കശ്മീരി വിദ്യാർത്ഥികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതിയും

പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ച മൂന്നുപേരെയും ബജ്‌റംഗ്ദൾ പ്രവർത്തകർ പഞ്ഞിക്കിട്ടത് കോടതിക്കുള്ളിൽ വെച്ച്; കശ്മീരി വിദ്യാർത്ഥികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

ഹുബ്ബള്ളി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരി എൻജിനീയറിങ് വിദ്യാർത്ഥികൾ കോടതിയിൽ ബംജ്‌റംഗ് ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായി. പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും പാക് സൈന്യത്തിന്റെ ചിത്രങ്ങൾ പശ്ചാത്തലമാക്കി പാട്ട് പാടുകയും ചെയ്യുന്ന വിദ്യാർത്ഥികളുടെ വീഡിയോ പുറത്തായതിനെ തുടർന്നാണ് മൂവരും അറസ്റ്റിലാകുന്നത്. വിദ്യാർത്ഥികളുമായി പൊലീസ് കോടതി പരിസരത്തെത്തിയപ്പോൾ ഭാരത് മാതാ വിളികളുമായി നൂറുകണക്കിനാളുകൾ പരിസരത്ത് തടിച്ചുകൂടി. ഇതിൽ ചിലരാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പൊലീസ് ശ്രമപ്പെട്ട് ഇവരെ പൊലീസ് ബസിൽ എത്തിച്ചു.

വിദ്യാർത്ഥികളുടെ പാക് അനുകൂല വീഡിയോ പ്രചരിച്ചതിനെ തുടർന്ന് എബിവിപി, ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർ പഠിക്കുന്ന കെഎൽഇ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പാളിനെ തടഞ്ഞുവെച്ചു. തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചെന്ന വ്യജപ്രചാരണത്തെ തുടർന്ന് ഞായറാഴ്ച ഹുബ്ബള്ളിയിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിന് മുന്നിലും വലത് സംഘടനകൾ പ്രക്ഷോഭം നടത്തി. പൊലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. ഹുബ്ബള്ളി കോടതി വിദ്യാർത്ഥികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP