Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ അഭിഭാഷകൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ; തീവ്രവാദി ആക്രമണമെന്ന് പൊലീസ്; ബാബർ ഖദ്രി കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വെടിയേറ്റുമരിക്കുന്ന രണ്ടാമത്തെ പൊതുപ്രവർത്തകൻ

കശ്മീരിൽ അഭിഭാഷകൻ വീടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ; തീവ്രവാദി ആക്രമണമെന്ന് പൊലീസ്; ബാബർ ഖദ്രി കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വെടിയേറ്റുമരിക്കുന്ന രണ്ടാമത്തെ പൊതുപ്രവർത്തകൻ

സ്വന്തം ലേഖകൻ

ശ്രീനഗർ: ശ്രീനഗറിൽ അഭിഭാഷകനെ വീടിനുള്ളിൽ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. സംഭവം തീവ്രവാദി ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വെടിയുതിർത്തതിന് പിന്നാലെ അക്രമികൾ ഓടിരക്ഷപ്പെട്ടു. പൊതുപ്രവർത്തകനായ ബാബർ ഖദ്രിയാണ് കൊല്ലപ്പെട്ടത്. ബാബറിനെ ഉടൻ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വെടിയേറ്റുമരിക്കുന്ന രണ്ടാമത്തെ പൊതുപ്രവർത്തകനാണ് ബാബർ ഖദ്രി. ബൂപിന്ദർ സിങ് എന്നയാൾ ബുധനാഴ്ച രാത്രിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതും തീവ്രവാദി ആക്രമണമാണെന്നാണ് പൊലീസ് ഭാഷ്യം. തൊട്ടു പിന്നാലെ ബാബർ ഖദ്രിയും തോക്കിന് ഇരയാകുക ആയിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

കൊല്ലപ്പെട്ട അഭിഭാഷകനായ ബാബർ ഖദ്രി ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പത്രങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബാബർ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ആൾക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഒരു സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ബാബർ ആവശ്യപ്പെട്ടു. ഷാ നാസിർ എന്നയാളുടെ സോഷ്യൽ മീഡിയ പരാമർശം തന്റെ ജീവന് ഭീഷണിയാണെന്നും ബാബർ ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP